|    Apr 27 Thu, 2017 4:52 am
FLASH NEWS

നഗ്രോട്ട ആക്രമണം: സുരക്ഷാ വീഴ്ച അന്വേഷിക്കുന്നു

Published : 1st December 2016 | Posted By: SMR

നഗ്രോട്ട: രണ്ടു സൈനിക ഓഫിസര്‍മാരും അഞ്ച് ജവാന്‍മാരും കൊല്ലപ്പെടാനിടയായ നഗ്രോട്ട ആക്രമണത്തെക്കുറിച്ച് സൈന്യം അന്വേഷണം തുടങ്ങി. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് അക്രമികള്‍ എത്തിയതിനെക്കുറിച്ചാണ് അന്വേഷണം. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30നാണ് ആയുധധാരികളായ ഒരു സംഘം ഗ്രനേഡുകളെറിഞ്ഞ് സൈനികരുടെ കുടുംബം താമസിക്കുന്ന കെട്ടിടങ്ങളില്‍ ഇടിച്ചുകയറിയത്. മൂന്ന് അക്രമികളുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. സ്ഥലത്ത് ശുദ്ധീകരണ പ്രവൃത്തി നടത്തിക്കൊണ്ടിരിക്കുകയാണെന്നും സൈനിക വക്താവ് പറഞ്ഞു.
താവളത്തിലേക്ക് ഇരച്ചുകയറിയ അക്രമികളുടെ വെടിയേറ്റാണ് ഒരു ഓഫിസറും മൂന്ന് ജവാന്‍മാരും കൊല്ലപ്പെട്ടത്. കെട്ടിടത്തില്‍നിന്ന് സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തുന്നതിനിടെ മറ്റുള്ളവരും കൊല്ലപ്പെട്ടു. വീട്ടുപകരണങ്ങള്‍ ഉപയോഗിച്ചാണ് സ്ത്രീകള്‍ അക്രമികളെ നേരിട്ടത്. പതിനെട്ടു മാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളടക്കമുള്ളവരെയാണ് അവര്‍ രക്ഷപ്പെടുത്തിയത്. നിരവധി ചെക്‌പോസ്റ്റുകളുള്ള ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ എങ്ങനെയാണ് അക്രമികള്‍ താവളത്തിലെത്തിയതെന്ന് ഇപ്പോഴും ദുരൂഹമാണ്. ജമ്മു കശ്മീരിലെ നാല് കമാന്‍ഡ് കേന്ദ്രങ്ങളിലൊന്നാണ് നഗ്രോട്ടയിലേത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day