|    May 27 Sun, 2018 5:15 am
FLASH NEWS
Home   >  National   >  

നഗ്ന ചിത്രം പ്രചരിപ്പിച്ചു;യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി യുവതി രംഗത്ത്

Published : 21st June 2017 | Posted By: mi.ptk

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആരോപണവുമായി യുവതി രംഗത്ത്. യോഗി ആദിത്യനാഥും അസം ലോക്‌സഭാ എംപി രാം പ്രസാദ് ശര്‍മയും തന്റെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. അസം സ്വദേശി ലക്ഷ്മി ഒറാങ് എന്ന യുവതിയാണ് ഇരുവര്‍ക്കുമെതിരെ സബ്ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ പരാതി നല്‍കിയിരിക്കുന്നത്.
പത്ത് വര്‍ഷം മുന്‍പ് ഗുവാഹത്തിയില്‍ നടന്ന ഒരു പ്രക്ഷോഭ പരിപാടിയില്‍ എടുത്ത ചിത്രങ്ങളാണ് തെറ്റായ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു. പ്രക്ഷോഭത്തിനിടയിലാണ് യോഗി ഈ ചിത്രം പകര്‍ത്തിയത്. വസ്തുതകള്‍ അറിയാതെയാണ് ഇത് ചെയ്തതെന്നും യുവതി പരാതിയില്‍ പറയുന്നു.
അതേസമയം, ഇത്തരമൊരു ചിത്രം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതായി രാം പ്രസാദ് ശര്‍മ സ്ഥിരീകരിച്ചു. എന്നാല്‍ യുവതിക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍, യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് പറയുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് യോഗി ആദിത്യനാഥിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

Read This…

ബിജെപി ചാണകവെള്ളം തളിച്ച് പായസം വിതരണം ചെയ്തു

•പീഡനശ്രമത്തിനിടെ വീട്ടമ്മയ്ക്ക് വെട്ടേറ്റു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss