|    May 30 Tue, 2017 2:54 pm
FLASH NEWS

നഗ്നവീഡിയോ കാട്ടി 15 ലക്ഷം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Published : 11th July 2016 | Posted By: SMR

തൊടുപുഴ: നഗ്ന വീഡിയോ കാട്ടി കോണ്‍ട്രാക്ടറില്‍ നിന്നും 15 ലക്ഷം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നാല് പ്രതികളുള്ള സംഭവത്തില്‍ വെങ്ങോല കണ്ണന്‍തറ ഭാഗത്ത് കൊല്ലംപറമ്പില്‍ ഷാജി എന്ന ഹാരിസ്(44), രാമപുരം കുറിഞ്ഞി നെല്ലാപ്പാറ ഭാഗത്ത് അരക്കത്തില്‍ മനു(21) എന്നിവരെയാണ് കരിമണ്ണൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.നഗരത്തിലും പരിസരങ്ങളിലുമായി കോണ്‍ട്രാക്ട് വര്‍ക്കുകളും ബിസിനസും നടത്തുന്നയാളാണ് പരാതിക്കാരന്‍.
ഒരു വര്‍ഷം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ഹാരിസിന്റെ കൂടെ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി താമസിക്കുന്ന സ്ത്രീയും കോണ്‍ട്രാക്ടറുമായുള്ള ദൃശ്യങ്ങള്‍ അറസ്റ്റിലായ പ്രതികളും സഹായികളും രഹസ്യമായി വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. ഇതിന് ഏതാനും നാളുകള്‍ക്ക് ശേഷം ദൃശ്യങ്ങള്‍ കോ ണ്‍ട്രാക്ടറെ കാണിക്കുകയും 15 ലക്ഷം രൂപാ തന്നില്ലെങ്കില്‍ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്.
പണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതികളുടെ ഭീഷണി വര്‍ധിച്ചതിനെ തുടര്‍ന്ന് കോണ്‍ട്രാക്ടര്‍ കരിമണ്ണൂര്‍ പോലിസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പരാതിയുടെ നിജസ്ഥിതി മനസിലാക്കിയതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കരിമണ്ണൂര്‍ പോലിസ് പറഞ്ഞു. സമാനമായി രീതിയില്‍ പ്രതികള്‍ തട്ടിപ്പ് നടത്തിയെയെന്നും പോലിസ് പരിശോധിച്ച് വരികയാണ്. വീഡിയോ പിടിച്ചവരടക്കം നാല് പേര്‍ കൂടി സംഭവത്തില്‍ അറസ്റ്റിലാവാനുണ്ടെന്ന് പോലിസ് പറഞ്ഞു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ് അഗസ്റ്റിന്‍,കരിമണ്ണൂര്‍ എസ് ഐ സോള്‍ജിമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day