|    Aug 18 Sat, 2018 11:21 pm
FLASH NEWS
Home   >  National   >  

നഗ്നയാക്കി മര്‍ദ്ദിച്ചു,ജനനേന്ദ്രിയത്തില്‍ ലാത്തി കയറ്റി; മഞ്ജുള ഷെട്ടി മരിച്ചത് പോലീസ് മര്‍ദ്ദനത്തില്‍

Published : 27th June 2017 | Posted By: mi.ptk

മുംബൈ: മുംബൈ ജയിലില്‍ മഞ്ജുള ഷെട്ടിയെന്ന തടവുകാരി കൊല്ലപ്പെട്ടത് കൊടിയ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. മഞ്ജുളയെ വനിതാ പോലീസുകാര്‍ നഗ്നയാക്കി മര്‍ദ്ദിക്കുകയും ജനനേനന്ദ്രിയത്തില്‍ ലാത്തി കയറ്റുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ ജയിലിലെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ജയിലില്‍ പതിവായി കിട്ടാറുള്ള ഭക്ഷണത്തില്‍ കുറവുവന്നത് മഞ്ജുള ചോദ്യം ചെയ്തതാണ് പോലീസുകാരെ പ്രകോപിപ്പിച്ചത്. പരാതി പറഞ്ഞ മഞ്ജുളയെ ജയില്‍ ഓഫീസര്‍ റൂമിലേക്ക് വിളിപ്പിച്ചതായി സഹ തടവുകാര്‍ പറഞ്ഞു. മുറിയില്‍ നിന്ന് പുറത്തുവന്ന മഞ്ജുള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. പിന്നീട് സെല്ലിലെത്തിയ വനിതാ പോലീസുകാര്‍ മഞ്ജുളയെ നഗ്നയാക്കി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയത്തില്‍ ലാത്തി കയറ്റുകയും ചെയ്തായും സാക്ഷിമൊഴിയുണ്ട്. രക്തം വാര്‍ന്ന് ബോധരഹിതയായി കിടന്ന മഞ്ജുളയെ ആശുപത്രിയിലെത്തിക്കാന്‍പോലും പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. പിന്നീട് ജയിലിലെത്തിയ ഡോക്ടറുടെ നിര്‍ദേശപ്രകാരം മഞ്ജുളയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മഞ്ജുള മരിച്ചു.
മഞ്ജുളയുടെ ശരീരത്തില്‍ 13ലധികം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
മഞ്ജുളയുടെ മരണത്തെ തുടര്‍ന്ന് ജയിലില്‍ തടവുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പേരില്‍ ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss