|    Dec 10 Mon, 2018 4:30 pm
FLASH NEWS
Home   >  Editpage  >  Second edit  >  

നഗ്നപാദ ഡോക്ടര്‍മാര്‍

Published : 22nd September 2017 | Posted By: fsq

 

പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ നഗ്നപാദ ഡോക്ടര്‍മാര്‍ ചൈനയില്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. അനേക വര്‍ഷം മെഡിക്കല്‍ ബിരുദത്തിനായി ചെലവഴിച്ചു പുറത്തിറങ്ങുന്ന ഡോക്ടര്‍മാര്‍ ആരോഗ്യമേഖലയില്‍ നല്‍കുന്ന സേവനത്തേക്കാള്‍ വലുതാണിത്. ആധുനിക പരിശീലനം ലഭിച്ചവര്‍ ഇറങ്ങിച്ചെല്ലാന്‍ മടിക്കുന്ന മേഖലകളിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും അവര്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയില്‍ നടത്തിയ ഒരു പഠനത്തില്‍ ചുറ്റുപാടുമുള്ള ഗ്രാമങ്ങളില്‍ ശരാശരി അഞ്ച് വൈദ്യന്‍മാരുണ്ടെന്നാണു തെളിയുന്നത്. ബംഗ്ലാദേശില്‍ 66 ശതമാനത്തോളം ജനങ്ങളാണ് അവരെ ആശ്രയിക്കുന്നത്. തായ്‌ലന്‍ഡില്‍ ഇത് 75 ശതമാനത്തിലധികമാണ്. വിവിധ ചികില്‍സാശാഖകള്‍ പയറ്റുന്ന വൈദ്യന്മാര്‍ രോഗികളുമായി എത്രസമയം ചെലവഴിക്കുന്നു എന്നു പരിശോധിക്കുന്ന ഒരു സര്‍വേ ഈയിടെ നടന്നിരുന്നു. ഇന്ത്യയില്‍ ഇത് ശരാശരി മൂന്നു മിനിറ്റാണ്. അതില്‍ തന്നെ മൂന്നിലൊരുഭാഗം രോഗപരിശോധന ഒരു ചോദ്യത്തിലൊതുങ്ങുന്നു. ശരിയായ രോഗനിര്‍ണയം നടക്കുന്നത് മൂന്നിലൊന്ന് കേസുകളില്‍ മാത്രമാണ്. ഇതിനൊക്കെ കാരണം നാടന്‍ വൈദ്യന്‍മാര്‍ക്ക് പരിശീലനവും പ്രചോദനവുമില്ലാത്തതാണെന്നു വിദഗ്ധര്‍ പറയുന്നു. വലിയ പരിശീലനം ലഭിച്ചവര്‍ക്ക് ഇഷ്ടം നഗരങ്ങളാണ്. പ്രാഥമിക ചികില്‍സാരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണു പ്രാധാന്യം നല്‍കേണ്ടത്. അനൗപചാരിക ചികില്‍സ നല്‍കുന്നവര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുന്നത് ഫലപ്രദമാണ്. അതിന് ഇന്ത്യയില്‍ തടസ്സം നില്‍ക്കുന്നത് ഐഎംഎ തന്നെ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss