|    Oct 15 Mon, 2018 10:38 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നഗ്നപാദയായി ദിറോ ഫൈനലിലേക്ക് ഓടിക്കയറി

Published : 15th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സില്‍ വനിതകളുടെ 3000 മീറ്റര്‍ ഓട്ടമല്‍സരത്തില്‍ എത്യോപ്യയുടെ എത്‌നിഷ് ദിറോ ഓടിക്കയറിയത് ചരിത്രത്തിലേക്ക്. എതിരാളി തട്ടിവീഴ്ത്തിയതിനെത്തുടര്‍ന്ന് നിലത്തുവീണ ദിറോ ശേഷിക്കുന്ന 800 മീറ്റര്‍ ഓടിയത് നഗ്നപാദയായി.
മല്‍സരം തുടങ്ങുമ്പോള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളിലായിരുന്ന ഈ ആഫ്രിക്കന്‍ താരം നിലത്തുവീണതിനെത്തുടര്‍ന്ന് ഒരു കാലിലെ ഷൂ അഴിഞ്ഞുപോയി.  ഷൂ അണിയാന്‍ ശ്രമം നടത്തിയെങ്കിലും സമയക്കുറവുമൂലം ഷൂ ധരിക്കാതെ ഓട്ടം തുടര്‍ന്നു. ആദ്യ മൂന്നു സ്ഥാനക്കാര്‍ മാത്രമേ ഫൈനലിലേക്കു യോഗ്യത നേടുകയുള്ളൂ എന്നതിനാല്‍ 25കാരിയായ ഈ താരം ഓട്ടത്തിനു വേഗം കൂട്ടി.
എന്നാല്‍ ഏഴാം സ്ഥാനക്കാരിയായാണ് ദിറോ ഫിനിഷിങ് പോയിന്റിലെത്തിയത്. ഫിനിഷിങ് പോയിന്റില്‍ തളര്‍ന്നു വീണ താരം കടുത്ത നിരാശയിലായിരുന്നു. എന്നാല്‍ എത്യോപ്യ, അയര്‍ലന്‍ഡ്, ജമൈക്ക ടീമംഗങ്ങള്‍ പ്രതിഷേധിക്കുകയും പരാതിനല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് അയര്‍ലന്‍ഡിന്റെ സാറ ട്രേസി, ജമൈക്കയുടെ ഐഷാ പ്രൗട്ട് എന്നിവരോടൊപ്പം ദിറോയും ഫൈനല്‍ യോഗ്യതനേടുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss