|    Jan 19 Thu, 2017 2:21 pm
FLASH NEWS

നഗ്നത പ്രദര്‍ശിപ്പിച്ച് പ്രകോപനം സൃഷ്ടിച്ച സംഭവം: എട്ടു പേര്‍ അറസ്റ്റില്‍

Published : 12th November 2015 | Posted By: SMR

ചാവക്കാട്: എടക്കഴിയൂരിലെ ലീഗ് ഓഫീസിനു മുന്നില്‍ വെച്ച് നഗ്നത പ്രദര്‍ശിപ്പിച്ച് പ്രകോപനം സൃഷ്ടിച്ച് സംഭവത്തില്‍ എല്‍ഡിഎഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എട്ടു പേരെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ സ്വദേശികളായ തയ്യില്‍ ഷാക്കിര്‍ (20), കാര്യാടത്ത് അബ്ദുല്‍ റഹ്മാന്‍ (20), നാലകത്ത് കല്ലിങ്ങല്‍ അബ്ദുല്‍ മജീദ്(27), പണിക്കവീട്ടില്‍ അബ്ദുല്‍ റഹീം (27), താഴത്ത് ഷഹീര്‍ (21), മച്ചിങ്ങല്‍ റവാഹത്ത്(24), പണിക്കവീട്ടില്‍ അന്‍വര്‍ (28), മൂത്തേടത്ത് ഷാനവാസ് (28) എന്നിവരേയാണ് ചാവക്കാട് സി ഐ എ ജെ ജോണ്‍സണ്‍, എസ് ഐ പി ഡി അനൂപ് മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്. അബ്ദുല്‍ റഹ്മാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മറ്റുള്ളവര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുമാണന്ന് പോലിസ് പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തോടനുബന്ധിച്ചാണ് ഇവര്‍ പ്രകോപനം സൃഷ്ടിച്ചത്. പിന്നീട് ഈ ഫോട്ടോ സേഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കണ്ണൂര്‍ മാട്ടൂല്‍ മടക്കരയില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി അവഹേളിച്ച ലീഗ് പ്രവര്‍ത്തകരുടെ നടപടി വിവാദമായതോടെയാണ് ഈ സംഭവത്തില്‍ പരാതിയുമായി ലീഗ് രംഗത്തെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക