|    Sep 21 Thu, 2017 7:46 pm
FLASH NEWS

നഗ്നത പ്രദര്‍ശനം നടത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരേ പാര്‍ട്ടിയില്‍ പൊട്ടിത്തെറി

Published : 1st November 2016 | Posted By: SMR

പെരുമ്പാവൂര്‍: വാട്‌സാപ്പിലൂടെ നഗ്നത പ്രദര്‍ശനം നടത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരേ പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷം. സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത്. വാട്‌സാപ്പിലൂടെ നഗ്നത പ്രദര്‍ശനം നടത്തിയ സിപിഎം മുടക്കുഴ ലോക്കല്‍ സെക്രട്ടറിക്കെതിരേ പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്ത് വന്നതോടെയാണ് പൊട്ടിത്തെറി രൂക്ഷമായത്. ലോക്കല്‍ കമ്മിറ്റിയില്‍ സംഭവം ചര്‍ച്ച ചെയ്തിട്ടും പാര്‍ട്ടിയില്‍ പ്രശ്‌നം രൂക്ഷമായാതോടെ സിപിഎം നേതൃത്വം വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് പെരുമ്പാവൂരില്‍ ഇന്നലെ രാത്രി വൈകിയും അടിയന്തര യോഗം നടന്നിരുന്നു. പാര്‍ട്ടി വിശദീകരണം ചോദിച്ചതായാണ് വിവരം. കഴിഞ്ഞ ഒരാഴ്ച്ച മുമ്പാണ് ലോക്കല്‍ സെക്രട്ടറിയുടെ മൊബൈല്‍ ഫോണില്‍നിന്നും 242 അംഗങ്ങളുടെ ത്രിവേണി എന്ന വാട്ടസ് ആപ്പ് ഗ്രൂപ്പില്‍ നഗ്നചിത്രം ലഭിച്ചത്. നഗ്നചിത്രം മൊബൈല്‍ ഫോണിലെടുത്ത് ഇയാള്‍ വനിത ലോക്കല്‍ കമ്മറ്റിയംഗത്തിന് അയച്ചുകൊടുക്കാന്‍ ശ്രമിക്കവെ അബദ്ധത്തില്‍ ഗ്രൂപ്പിലേക്ക് ചിത്രം പ്രചരിച്ചതാണെന്നാണ് സെക്രട്ടറിയുടെ വാദം. ഗ്രൂപ്പില്‍ ചിത്രം പരന്നതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ സംഭവം ഏറ്റെടുക്കുകയായിരുന്നു. പ്രശ്‌നം ലോക്കല്‍ കമ്മിറ്റിയില്‍ നിക്കാതായതോടെയാണ് സിപിഎം നേതൃത്വം പ്രശ്‌നം ഏറ്റെടുത്ത് രമ്യതയില്‍ പരഹരിക്കാന്‍ ശ്രമിക്കുന്നത്. തനിക്ക് അബദ്ധം പറ്റിയതാണെന്നും കൈപ്പിഴ മൂലമാണ് ഇത് സംഭവിച്ചതെന്നും സെക്രട്ടറി സിപിഎം നേതൃത്വത്തോട് വിശദീകരണം നല്‍കിയിട്ടുണ്ട്. സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യം ശക്തമായതോടെയാണ് പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക