|    Dec 14 Fri, 2018 3:25 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നഗ്നചിത്രം തന്റേതല്ലെന്നു തെളിയിച്ചു; ശോഭ നിയമപോരാട്ടം തുടരും

Published : 27th November 2018 | Posted By: kasim kzm

കൊച്ചി: പ്രചരിച്ച നഗ്നചിത്രം തന്റേതല്ലെന്ന് രണ്ടരവര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ തെളിയിച്ചെങ്കിലും നിയമപോരാട്ടം തുടരാനാണ് ശോഭയുടെ തീരുമാനം. ചിത്രം പ്രചരിപ്പിച്ചതിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
ഒറ്റരാത്രികൊണ്ട് വീടുവിട്ടിറങ്ങേണ്ടിവന്ന, സ്വന്തം മക്കളെപ്പോലും ഒരുനോക്കുകാണാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചവരെ നിയമത്തിനു മുന്നില്‍ എത്തിക്കലാണ് അടുത്ത ലക്ഷ്യമെന്ന് തൊടുപുഴ സ്വദേശിനിയായ ശോഭ പറയുന്നു. രണ്ടരവര്‍ഷത്തെ നിരന്തര പോരാട്ടത്തിനൊടുവില്‍ സി-ഡാക്കിലെ ഫോറന്‍സിക് പരിശോധനയിലൂടെയാണ് ചിത്രം തന്റേതല്ലെന്നു തെളിയിച്ചത്. ഡിജിപിയുടെ ഇടപെടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചിത്രം ശോഭയുടേതല്ലെന്നു തിരിച്ചറിഞ്ഞത്.
ചിത്രം പ്രചരിപ്പിച്ചതിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ചും പോലിസ് അന്വേഷണം തുടങ്ങിയതോടെ ശോഭയുടെ പോരാട്ടം രണ്ടാംഘട്ടത്തിലേക്കു കടന്നു. വിവാഹശേഷം കൊച്ചിയിലെ ഭര്‍തൃവീട്ടിലായിരുന്നു ശോഭ. ശോഭയുടെ നഗ്നദൃശ്യമെന്ന പേരില്‍ ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വ്യാജ ചിത്രം പ്രചരിച്ചത്. ശോഭയുടേതെന്ന അടിക്കുറിപ്പില്‍ ദൃശ്യം പ്രചരിച്ചതോടെ ഭര്‍ത്താവ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കു നില്‍ക്കാതെ വിവാഹമോചന ഹരജി നല്‍കി. ആ ദിവസം തന്നെ ശോഭ വീട്ടില്‍നിന്നു പുറത്തായി. മൂന്നു മക്കളെയും പിന്നീട് കാണാന്‍പോലും അനുവദിച്ചില്ല.
തന്റെ പേരില്‍ മക്കള്‍ക്ക് അപമാനമുണ്ടാവരുതെന്ന ഒറ്റലക്ഷ്യത്തിലാണ് ശോഭ നിയമപോരാട്ടത്തിനിറങ്ങിയത്. എറണാകുളം സൗത്ത് പോലിസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഫോറന്‍സിക് ലാബില്‍ രണ്ടുതവണ നടത്തിയ പരിശോധനയിലും ചിത്രം തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് ശോഭ ഡിജിപിക്കു പരാതി നല്‍കി. സി-ഡാക്കില്‍ നടത്തിയ പരിശോധനയിലാണ് ചിത്രം ശോഭയുടേതല്ലെന്നു കണ്ടെത്തിയത്.
ചിത്രം പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാ ല്‍, അയാളെ അതിനു പ്രേരിപ്പിച്ച ആളെയും കണ്ടെത്തണമെന്ന നിലപാടിലാണ് ശോഭ. സിറ്റി പോലിസ് അസി. കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss