|    Aug 17 Thu, 2017 12:50 am
FLASH NEWS

നഗര പാത വികസന പദ്ധതി; ഏപ്രിലില്‍ പൂര്‍ത്തിയാവും വിധം പ്രവൃത്തി ത്വരിതപ്പെടുത്തും

Published : 28th November 2016 | Posted By: SMR

കോഴിക്കോട്: നഗര പാതാ വികസന പദ്ധതി വരുന്ന ഏപ്രിലോടെ പൂര്‍ത്തിയാവും വിധം പ്രവൃത്തികള്‍ ത്വരിതപ്പെടുത്താ ന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ബന്ധപ്പെട്ട അധികാരികളുടെ യോഗം തീരുമാനിച്ചു. കരാര്‍ അനുസരിച്ച് രണ്ട് വര്‍ഷമാണ് നിര്‍മാണ പ്രവൃത്തിയുടെ കാലാവധി. ഏപ്രിലില്‍ പണികള്‍ തീരുകയാണെങ്കില്‍ 15 മാസം മാത്രമാവും  നിര്‍മാണത്തിനെടുക്കുന്ന കാലം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാറുകാര്‍. സ്‌റ്റേഡിയം പുതിയറ, കാരപ്പറമ്പ് കല്ലുത്താന്‍ കടവ്, വെള്ളിമാട്കുന്ന് കോവൂര്‍, ഗാന്ധി റോഡ് മിനി ബൈപ്പാസ്, പനാത്തു താഴം  സിഡബ്ല്യു ആര്‍ഡിഎം, പുഷ്പ ജങ്ഷന്‍  മാങ്കാവ് എന്നീ റോഡുകളാണ് നഗരപാതാ വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട ചില പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. ഇവ അടിയന്തരമായി ചെയ്തു തീര്‍ക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി കലക്ടര്‍ എന്‍ വി രഘുരാജ്, റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ പി സി ഹരികേശ്, പ്രൊജക്ട് മാനേജര്‍ എ പി പ്രമോദ് വിവിധ വകുപ്പ്  ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക