|    Aug 20 Sun, 2017 1:38 pm
FLASH NEWS

നഗരഹൃദയത്തില്‍ കൈയേറിയ ഭൂമി തിരിച്ചുപിടിച്ചു

Published : 6th August 2017 | Posted By: fsq

 

കോഴിക്കോട്: എരഞ്ഞിപ്പാലം അരയിടത്തുപാലം ബൈപാസ് റോഡില്‍ സ്വകാര്യവ്യക്തി കൈ യേറിയ ഭൂമി റവന്യൂ അധികൃതര്‍ തിരിച്ചു പിടിച്ച് കല്ലിട്ടു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു വി ജോസ്  എന്നിവര്‍ കല്ലിടല്‍ നിര്‍വഹിച്ചു. സരോവരം ബയോപാര്‍ക്കിന് മുന്‍വശം റിലയന്‍സ് പെട്രോള്‍ പമ്പ് മുതല്‍ മിനി ബൈപ്പാസ് വരെയുള്ള പ്രദേശത്താണ് അഞ്ഞൂറ് മീറ്ററോളം നീളത്തില്‍ ഭൂമി കൈയേറ്റമുണ്ടായത്. മൂന്നര മീറ്റര്‍ മുതല്‍ ഏഴ് മീറ്റര്‍ വരെ വീതിയിലും നീളത്തിലുമാണ് കോ യേറ്റം നടന്നത്. ഈ സ്ഥലം സ്വകാര്യ വ്യക്തി ഉപയോഗപ്പെടുത്തി വരികയായിരുന്നു. രണ്ടു ദിവസം മുമ്പാണ് ഇക്കാര്യം റവന്യൂ വകുപ്പിന്റെ  ശ്രദ്ധയില്‍പ്പെട്ടത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രേഖകള്‍ പരിശോധിച്ചു. ഭൂമി അളന്നു തിട്ടപ്പെടുത്തി. നടപടികള്‍ക്ക് തഹസില്‍ദാര്‍ ഇ അനിതകുമാരി, വില്ലേജ് ഓഫിസര്‍ ടി ബാബുരാജ് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക