|    Oct 18 Wed, 2017 6:45 pm
FLASH NEWS

നഗരസഭ 48ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; നിലനിര്‍ത്താന്‍ ബിജെപിയും പിടിച്ചെടുക്കാന്‍ സ്വതന്ത്രയും

Published : 5th October 2016 | Posted By: Abbasali tf

മേപ്പറമ്പ്: പാലക്കാട് നഗരസഭയിലെ 48-ാം വാര്‍ഡില്‍ മേപ്പറമ്പ് ഉപതിരഞ്ഞെടുപ്പ് 21ന് നടക്കാനിരിക്കുമ്പോള്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയും പിടിച്ചെടുക്കാന്‍ മുന്‍ നഗരസഭാ കൗണ്‍സിലറും രംഗത്ത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം കഴിഞ്ഞതോടെ ഏകദേശം ചിത്രം വ്യക്തമായിക്കഴിഞ്ഞു.മുന്‍ ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മല്‍സരം നടക്കുക. ബിജെപിയും യുഡിഎഫും പുതുമുഖങ്ങളെ മല്‍സരിപ്പിനിറങ്ങുമ്പോള്‍ എല്‍ഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്നത് വാര്‍ഡിലെ മുന്‍ നഗരസഭാംഗവും വാര്‍ഡില്‍ പരിചിതയുമായ ഉഷാമുരളിയാണ്. വാര്‍ഡില്‍ ഉഷാമുരളിക്കുള്ള സ്വാധീനവും നഗരസഭാംഗം എന്ന നിലക്ക് അവര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും എടുത്തുകാട്ടിയാണ് ഇവര്‍ മല്‍രത്തിനിറങ്ങുന്നത്. എന്നാല്‍ കനത്ത മല്‍സരം നേരിടേണ്ടിവരുമെന്ന് അറിയാമായിരുന്നിട്ടും ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത് പുതുമുഖം ശാന്തിയെയാണ്. നഗരസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബിജെപി പാലക്കാട് നഗരസഭ ഭരിക്കുന്നത്. ബിജെപിയുടെ വിജയ പ്രതീക്ഷയുള്ള സീറ്റാണ് 48ാം വാര്‍ഡ് എങ്കിലും അനുഭവസമ്പത്തുള്ള ഉഷാമുരളി സ്ഥാനാര്‍ഥിയാകുന്നതോടെ മല്‍സരം കടുത്തതായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.  മുന്‍ നഗരസഭാംഗത്തിന്റെ മരണം ബിജെപി നേതൃത്വത്തിന് ഏറെ ദുഷ്‌പേര് വാര്‍ഡില്‍ സൃഷ്ടിച്ചിട്ടുള്ളതും സ്ഥാനാര്‍ത്ഥിയായി പുതുമുഖത്തെ രംഗത്തിറങ്ങുന്നതും വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ലീഗ് പ്രവര്‍ത്തകയായ സാജിതാ ഉസൈന്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് പകല്‍ 11 മണിക്ക് വരെയാണ് സൂക്ഷ്മ പരിശോധന നടക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍—വലിക്കാന്‍ നാളെ മൂന്നുവരെ സമയമുണ്ട്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥികളുടെ പൂര്‍ണ ചിത്രം വ്യക്തമാകണമെങ്കില്‍ നാളെ മൂന്നുമണിവരെ കാത്തിരിക്കേണ്ടതുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക