|    Jan 19 Thu, 2017 6:27 pm
FLASH NEWS

നഗരസഭ വക കടകള്‍ ടെന്‍ഡര്‍ ചെയ്യുന്നതില്‍ പ്രതിഷേധം ; തലമുറകളായി കച്ചവടം ചെയ്യുന്നവര്‍ ആശങ്കയില്‍

Published : 13th March 2016 | Posted By: SMR

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി തുരുത്തിയിലെ നഗരസഭ വക മിനി മാര്‍ക്കറ്റിലെ നവീകരിച്ച കടമുറികള്‍ മാസ വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത് പ്രതിഷേധത്തിനിടയാക്കി.
നഗരസഭ മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ തലമുറകളായി കച്ചവടം നടത്തിവന്നവരുടെ പിന്‍തലമുറക്കാരാണ് ഇവിടെ കട നടത്തിപോരുന്നത്. മാസം വിപണനം ഉള്‍പ്പെടെ നടന്നിരുന്ന മാര്‍ക്കറ്റ് നവീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട കൗണ്‍സിലര്‍ കച്ചവടക്കാരുമായി സംസാരിച്ചു നവീകരണത്തിന് ശേഷം കടകള്‍ തിരികെ കൈമാറാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കച്ചവടക്കാര്‍ കടകള്‍ വിട്ടുനല്‍കിയത്.
എന്നാല്‍ നവീകരണം പൂര്‍ത്തിയായപ്പോള്‍ ടെന്‍ഡര്‍ ക്ഷണിച്ച് നോട്ടീസ് പതിച്ചിരിക്കുകയാണ്.
ഒരു വര്‍ഷക്കാലത്തേക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഇത് പഴയ കച്ചവടക്കാരോടുള്ള വാഗ്ദാന ലംഘനമാണെന്നാണ് ആക്ഷേപം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക