|    May 25 Thu, 2017 2:28 pm
FLASH NEWS

നഗരസഭ ഭരണസ്തംഭനത്തിനെതിരേ എസ്ഡിപിഐ ധര്‍ണ

Published : 18th October 2016 | Posted By: Abbasali tf

കളമശ്ശേരി: പഞ്ചായത്ത് നഗരപാലിക നിയമപ്രകാരം ജനങ്ങള്‍ക്ക് നല്‍കേണ്ട അവകാശങ്ങള്‍ നല്‍കുന്നതില്‍ കളമശ്ശേരിനഗരസഭ പരാജയത്തിലാണെന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണസമിതി അധികാരവടംവലി മൂലവും ഗ്രൂപ്പ് തര്‍ക്കത്തെയും തുടര്‍ന്ന് ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍ കുഞ്ഞ് പറഞ്ഞു. കളമശ്ശേരി നഗരസഭയിലെ കെടുകാര്യസ്ഥതയ്ക്കും ഭരണസ്തംഭനത്തിനുമെതിരേ നഗരസഭ ഓഫിസിനുമുന്നില്‍ എസ്ഡിപിഐ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണം ഏതൊരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെയും പ്രഥമ കടമയാണെങ്കിലും ഈ പ്രവര്‍ത്തനത്തില്‍ കളമശ്ശേരി നഗരസഭ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിയും ധൂര്‍ത്തുമാണ് നഗരസഭയില്‍ അരങ്ങേറിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിലെ തമ്മില്‍ത്തല്ല് മെട്രോനഗരമായ കളമശ്ശേരി നഗരസഭയുടെ വികസനമുരടിപ്പിന് ആക്കം കൂട്ടിയിരിക്കുകയാണെന്ന് എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി അഭിപ്രായപ്പെട്ടു. എസ്ഡിപിഐ കളമശ്ശേരി മുനിസിപ്പല്‍ പ്രസിഡന്റ് പി പി ഷിഹാബ് അധ്യക്ഷത വഹിച്ചു. എസ്ഡിടിയു ജില്ലാ സെക്രട്ടറി അബ്ദുല്‍ സലാം, എസ്ഡിപിഐ മുനിസിപ്പല്‍ സെക്രട്ടറി ഷാനവാസ് സംസാരിച്ചു. ജമീര്‍, അനീഷ്, നിസാര്‍ ധര്‍ണയ്ക്കു നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day