|    Aug 24 Thu, 2017 12:19 pm

നഗരസഭ ബസ് സ്റ്റാന്റ് യാര്‍ഡ് വിദഗ്ധസംഘം പരിശോധിച്ചു

Published : 5th October 2016 | Posted By: Abbasali tf

പത്തനംതിട്ട: തകര്‍ന്നു കിടക്കുന്ന നഗരസഭ സ്വകാര്യ ബസ് സ്റ്റാന്റ് യാര്‍ഡ് നവീകരിക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘം പരിശോധന നടത്തി. തിരുവനന്തപുരം എല്‍എസ്ജിഡിയില്‍ നിന്നുമെത്തിയ സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഭരണ സമതിയുടെ കാലത്ത് ലക്ഷങ്ങള്‍ മുടക്കി ടാറിങ് നടത്തിയ ബസ് യാര്‍ഡ് നിലവില്‍ തകര്‍ന്നു കിടക്കുന്ന അവസ്ഥയിലാണ്.  സ്റ്റാന്റ് നിര്‍മ്മാണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മാലിന്യങ്ങളും  പച്ച മണ്ണും ഉപയോഗിച്ച് ഉയര്‍ത്തിയതു മൂലം യാര്‍ഡിന്റെ പല വശങ്ങളും താഴ്ന്നും തുടങ്ങിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍  ടാറിങ് പൂര്‍ണമായും ഇളകി മാറിയ നിലയിലാണ്. സ്റ്റാന്റ് നിര്‍മ്മിച്ചതില്‍ വന്ന അശാസ്ത്രിയതയാണ്  യാര്‍ഡുകള്‍ പൂര്‍ണമായും തകരാന്‍ കാരണമെന്ന് സമതി കണ്ടെത്തി. ഇതിന് പരിഹാരമെന്ന് നിലയില്‍ പുതിയ നിര്‍മ്മാണ സംവിധാനം തന്നെ രൂപകല്‍പ്പന ചെയ്യുമെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇതിന് മുന്നോടിയായി  മണ്ണ് പരിശോധന നടത്തിയ ശേഷമായിരിക്കും ഏതു രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തീരുമാനിക്കുകയുള്ളുവെന്ന് എല്‍.എസ്.ജി.ഡി  ചീഫ് എന്‍ജിനീയര്‍ സജികുമാര്‍ പറഞ്ഞു. ഇതിനായി ഒരു മാസം സമയമെടുക്കും. യാര്‍ഡ്  പൂര്‍വ സ്ഥിതിയിലാക്കാന്‍  മൂന്ന് കോടിയിലേറെ രൂപ ചെലവ് പ്രതിക്ഷിക്കുന്നതായും സജികുമാര്‍ പറഞ്ഞു. യാര്‍ഡിന് പുറമെ സംഘം ബസ് സ്റ്റാന്റ് കെട്ടിടവും സംഘം പരിശോധിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി. ചീഫ് എഞ്ചിനീയര്‍ക്ക് പുറമെ അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാരായ ഗീതാകൃഷ്ണന്‍, ജയചന്ദ്രന്‍ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് . നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ് , കൗണ്‍സിലര്‍മാരായ വല്‍സല സത്യന്‍, ജാസിം കുട്ടി, ഏബല്‍ മാത്യ , സജി കെ സൈമണ്‍  സംഘത്തോടൊപ്പമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക