|    Mar 23 Thu, 2017 1:57 pm
FLASH NEWS

നഗരസഭ പിരിച്ചെടുക്കാനുള്ളത് 49.5 ലക്ഷത്തിലധികം വാടക കുടിശ്ശിക

Published : 7th October 2016 | Posted By: Abbasali tf

പത്തനംതിട്ട: അഞ്ചുകോടി രൂപയുടെ അടുത്ത് കടത്തില്‍ നില്‍ക്കുന്ന പത്തനംതിട്ട നഗരസഭ നികുതിയിനത്തിലും വാടക കുടിശ്ശിക ഇനത്തിലും പിരിച്ചെടുക്കാനുള്ളത് 49.5 ലക്ഷത്തിലധികം രൂപ. വിവരാവകാശ അപേക്ഷയില്‍മേല്‍ നഗരസഭാ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തില്‍ നിന്നും ലഭിച്ച മറുപടിയിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്. കെട്ടിട നികുതിയിനത്തില്‍ 27,33,821 രൂപയും, പത്തനംതിട്ട നഗരസഭയ്ക്കുള്ളിലെ 19 മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വസ്തു നികുതി ഇനത്തില്‍ 11,29,734 രൂപയും, വാടക കുടിശ്ശിക ഇനത്തില്‍ 8,75,892 രൂപയും, തൊഴില്‍ നികുതി ഇനത്തില്‍ 2,28,365 രൂപയുമാണ് നഗരസഭ പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നത്. 4.98 കോടി രൂപ നഗരസഭയ്ക്ക് കടബാധ്യത ഉള്ളതായും മറുപടിയില്‍ പറയുന്നു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക