|    Sep 24 Sun, 2017 8:56 am
Home   >  Pravasi  >  Gulf  >  

നഗരസഭ നിശ്ചയിക്കാത്ത സ്ഥലത്ത് മാലിന്യം ഇടുന്നത് കുറ്റകരം

Published : 13th October 2016 | Posted By: SMR

ദോഹ: പൊതു ശുചീകരണവുമായി ബന്ധപ്പെട്ട കരട് നിയമത്തിനു പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 1974ലെ എട്ടാം നമ്പര്‍ നിയമം പരിഷ്‌കരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
പൊതു സ്ഥലങ്ങള്‍, മൈതാനങ്ങള്‍, റോഡുകള്‍, സ്ട്രീറ്റുകള്‍, നടപ്പാതകള്‍, ഇടവഴികള്‍, പാര്‍ശ്വ വീഥികള്‍, നിരത്തുകള്‍, പൂന്തോപ്പുകള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍, ഒഴിഞ്ഞ ഭൂമി, കെട്ടിട മേല്‍ക്കൂരകള്‍, കെട്ടിട പരിസരം, ബാല്‍ക്കണികള്‍, വീടിന്റെ മുന്‍വശം, പാര്‍ക്കിങുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യം ഇടുന്നതും ഉപേക്ഷിക്കുന്നതും നിരോധിക്കുന്നതാണ് പുതിയ നിയമം. നഗരസഭ നിശ്ചയിച്ചതല്ലാത്ത ഏതൊരു സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നത് പുതിയ നിയമപ്രകാരം കുറ്റകരമാണ്.
പൊതു ശുചീകരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തത്തില്‍പ്പെട്ടതാണ്. മാലിന്യം ശേഖരിക്കുകയും അത് ഒഴിവാക്കുകയും ചെയ്യുന്ന ചുമതല നഗരസഭകള്‍ക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. മാലിന്യം റീസൈക്ലിങിലൂടെ പുനരുപയോഗിക്കുന്നതിനു പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് മാലിന്യം കൈകാ ര്യം ചെയ്യുന്നതിനുള്ള ചുമതല ഏതെങ്കിലും കമ്പനികളെ ഏല്‍പിക്കുന്നതിനു നഗരസഭകള്‍ക്ക് അധികാരമുണ്ടായിരിക്കും.
അതേസമയം, ദേശീയ പദവിയുമായി ബന്ധപ്പെട്ട കരട് നിയമത്തിനും ഭക്ഷ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട 1990 വര്‍ഷത്തെ എട്ടാം നമ്പര്‍ നിയമ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ഓഡിറ്റിങ് പ്രൊഫഷന്‍ നിബന്ധനകളുള്‍ക്കൊള്ളുന്ന കരട് നിയ മം, മനുഷ്യക്കടത്തിനെതിരെ ദേശീയ സമിതി രൂപീകരിക്കണമെന്ന ഭരണ വികസ ന- തൊഴില്‍-സാമൂഹികകാര്യ മന്ത്രാലയ നിര്‍ദേശം, വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനു യുനസ്‌കോക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം തുടങ്ങിയ കാര്യങ്ങളും മന്ത്രിസഭാ യോഗം പരിഗണിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക