|    Jul 17 Tue, 2018 11:09 pm
FLASH NEWS

നഗരസഭ കൗണ്‍സില്‍; വിവിധ അജണ്ടകള്‍ പാസാക്കി

Published : 29th October 2016 | Posted By: SMR

വടകര: ഇന്നലെ ചേര്‍ന്ന നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ വിവിധ അജണ്ടകള്‍ പാ സ്സാക്കി. കെഎസ്ഇബി വടകര നോര്‍ത്ത്, സൗത്ത് സെക്ഷനുകളിലെ ഉപഭോക്ത കണക്ഷന്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൈകാര്യം ചെയ്യാന്‍ വളരെ പ്രയാസപ്പെടുന്നുണ്ടെന്നും അതിനാല്‍ ബീച്ച് സെക്ഷനിലേക്ക് കൂടുതല്‍ കണക്ഷന്‍ നല്‍കാനുള്ള നടപടി കൗണ്‍സിലര്‍മാരുടെ സഹായത്തോടെ ചെയ്യുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍  റിപ്പോര്‍ട്ട് ചെയ്തു.  ബീച്ച് സെക്ഷനില്‍ 4000 ഓളം കണക്ഷനുകളാണ് നിലവിലുള്ളത്. അതേസമയം നോര്‍ത്ത് സെക്ഷനില്‍ ഇരുപത്തി ഒന്നായിരം കണക്ഷനുകളോളം ഉള്ളതിനാല്‍ കൈകാര്യം ചെയ്തു കൊണ്ടുപോകാന്‍ വളരെ പ്രയാസപ്പെടുന്ന കാര്യം ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഈ കാരണത്താലാണ് ബീച്ച് സെക്ഷന്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സൗത്ത് ഏരിയയിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി 9 ട്രാന്‍ഫോര്‍മറും, നോര്‍ത്ത് സെക്ഷനില്‍ നിന്ന് 34 ട്രാന്‍സ്‌ഫോര്‍മറും മാറ്റി സ്ഥാപിക്കും. പദ്ധതി വിപുലീകരണത്തിന് മുമ്പ് ജനങ്ങളിലുണ്ടായ പ്രതിഷേധം ബില്ലടക്കുക, പ്രശ്‌ന പരിഹാര സെല്‍ എന്നിവയെകുറിച്ചുള്ള ആശങ്കകളായിരുന്നെന്ന് കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ബീച്ച് സെക്ഷന്‍ വിപുലീകരണത്തില്‍ അത്തരത്തിലുള്ള ആശങ്കകള്‍ ഒന്നും വേണ്ടെന്നും, പ്രശ്‌നങ്ങളെ കുറിച്ച് അറിയിക്കണ്ട ഫോ ണ്‍ നമ്പറുകള്‍ക്ക് മാറ്റമില്ലാതെ മറ്റെല്ലാം സാധാരണപോലെ തന്നെ നടക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മലബ്ബാര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ട് നിലവില്‍ ബാക്കിയുള്ള സ്ഥലം കളിസ്ഥലമായി നിലനിര്‍ത്തണമെന്നും കഴിഞ്ഞ ബജറ്റില്‍ ഈ ഗ്രൗണ്ടിനായി വകയിരുത്തിയ ഫണ്ട് വിനിയോഗിക്കണമെന്നും ലീഗിലെ കൗണ്‍സിലര്‍ എന്‍പിഎം നഫ്‌സല്‍ ആവശ്യപ്പെട്ടു. വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള സ്ഥലം കളി സ്ഥലമായി അംഗീകരിക്കാന്‍ ആവില്ലെന്നും, അത്തരത്തില്‍ മാറ്റം വരുത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം വേണമെന്നും ചെയര്‍മാന്‍ മറുപടി നല്‍കി. നഗരപരിധിയിലെ പലയിടങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ ഇടക്കിടെ പൊട്ടുന്നത് കാരണം ജനങ്ങള്‍ കുടിവെള്ളത്തിന് ഏറെ പ്രയാസപ്പെടുകയാണെന്ന് സിപിഎം അംഗം പി ഗിരീഷന്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റിയിലെ അറ്റകുറ്റപ്പണി നടത്താന്‍ കുറ്റിയാടി, വടകര മണ്ഡലങ്ങളില്‍ ഒരാള്‍ക്ക് മാത്രമെ കോണ്‍ട്രാക്റ്റ് നല്‍കുന്നുള്ളുവെന്നും ഇത് മൂലമാണ് പ്രയാസം നേരിടുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റി, നഗരസഭ എന്നിവയുടെ സംയുക്ത യോഗം ചേരുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ശുഭരാത്രി പദ്ധതിയുടെ താമസ കെട്ടിടമായ സൈക്ലോണ്‍ ഷെല്‍ട്ടറിന്റെ രണ്ടാം നില നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ മാറ്റിവച്ചതായിരുന്നു ഈ അജണ്ട. എന്നാല്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷം എതിര്‍പ്പുമായി വന്നതോടെ രണ്ട് കൗണ്‍സിലര്‍മാരെ ചുമതലയേല്‍പ്പിച്ച് പഠിക്കാനും പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനം കൈകൊള്ളാനും തീരുമാനിച്ചു.എടോടിയില്‍ സ്‌നാക്ക് പാര്‍ലറിന് മാസത്തില്‍ 4500 രൂപ വാടക നിശ്ചയിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.  നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് ടി കേളു, ടി ഐ നാസര്‍, പി അരവിന്ദാക്ഷന്‍, കെ കെ രാജീവന്‍, കെ കെ വനജ, ദിനചന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss