|    Oct 18 Wed, 2017 8:36 pm
FLASH NEWS

നഗരസഭാ സെക്രട്ടറിയെ കൈയേറ്റംചെയ്ത സംഭവം: പ്രതികള്‍ റിമാന്‍ഡില്‍

Published : 7th October 2016 | Posted By: Abbasali tf

താനൂര്‍: നഗരസഭാ സെക്രട്ടറിയെ കൈയേറ്റം ചെയ്ത പ്രതികളെ റിമാന്റ് ചെയ്തു.ചെള്ളിക്കാട്ടില്‍ സലീം,ചീരാന്‍ കടപ്പുറം സ്വദേശികളായ ഇല്ലത്ത് പറമ്പില്‍ ശിഹാബ്, കല്ലിങ്ങല്‍ അലി അക്ബര്‍,ഒഴൂര്‍കളത്തില്‍ ഷൗക്കത്തലി,ചീമ്പാളിന്റെ പുരക്കല്‍ അന്‍വര്‍ എന്നിവരെയാണ് റിമാന്റ് ചെയ്തത്.നഗരസഭാ സെക്രട്ടറിയും ഭരണ സമിതിയംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന്് താനൂര്‍ ബസ് സ്റ്റാന്റിലെ അനധികൃത മല്‍സ്യക്കച്ചവടം ഒഴിപ്പിക്കുന്തിനിടെ സെക്രട്ടറിയേയും മറ്റും കൈയേറ്റം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക