|    Jul 22 Sun, 2018 8:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നഗരസഭാ യോഗത്തില്‍ കൈയാങ്കളി

Published : 26th September 2017 | Posted By: fsq

 

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെച്ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയും. ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് എല്‍ഡിഎഫും പറ്റില്ലെന്നു യുഡിഎഫും നിലപാട് എടുത്തതാണു കൈയാങ്കളിയില്‍ കലാശിച്ചത്. ഇന്നലെ രാവിലെ 11നു ചേര്‍ന്ന കൗണ്‍സില്‍ യോഗം ആരംഭിക്കുമ്പോള്‍ തന്നെ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ എല്‍ഡിഎഫ് രംഗത്തെത്തി. ചെയര്‍മാന് പിന്തുണയുമായി ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തി. ഇരുകൂട്ടരും നടുത്തളത്തില്‍ ഇറങ്ങിയതോടെ കൗണ്‍സില്‍ യോഗം ബഹളമയമാവുകയായിരുന്നു. ഇതിനിടെ സസ്‌പെന്‍ഷന്‍ നടപടിയും അജണ്ടയിലെ മുഴുവന്‍ വിഷയങ്ങളും കൗണ്‍സില്‍ അംഗീകരിച്ചതായി ചെയര്‍മാന്‍ തോമസ് ജോസഫ് പ്രഖ്യാപിച്ചു. ഇതില്‍ പ്രകോപിതരായ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍മാനെ പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യപിച്ച് കൗണ്‍സില്‍ ഹാളിന്റെ വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചു. ഇതു ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തടയാന്‍ ശ്രമിച്ചതോടെയാണു കൈയാങ്കളിയുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ആറു കൗണ്‍സിലര്‍മാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുഡിഎഫ് കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ മോളി ജേക്കബ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി മനോജ്കുമാര്‍, സീനത്ത് നാസര്‍, പ്രതിപക്ഷ കൗണ്‍സിലര്‍മാരായ കെ ബാബു, കെ ജെ പ്രവീണ്‍, റമീസത്ത് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ആശുപത്രിയിലും യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. യോഗം അലങ്കോലപ്പെട്ടതിനെ തുടര്‍ന്നു ബിജെപി കൗണ്‍സിലര്‍മാരും ജീവനക്കാരും നഗരസഭയ്ക്കു മുന്നില്‍ ധര്‍ണ നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss