|    Jan 18 Wed, 2017 11:31 am
FLASH NEWS

നഗരസഭാ പാര്‍ക്കിനടുത്ത് നിര്‍മിച്ച നീന്തല്‍ക്കുളത്തിന്റെ ചോര്‍ച്ച പരിശോധിക്കാന്‍ നടപടി ആരംഭിച്ചു

Published : 6th October 2016 | Posted By: Abbasali tf

തിരുവല്ല: കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സഹകരണത്തോടെ നഗരത്തിലെ നഗരസഭാ പാര്‍ക്കിനടുത്ത് നിര്‍മിച്ച നീന്തല്‍കുളത്തിന്റെ ചോര്‍ച്ച പരിശോധിക്കാന്‍ നടപടി ആരംഭിച്ചു. ചോര്‍ച്ചയെ തുടര്‍ന്ന് നീന്ത ല്‍കുളം ഏറ്റെടുക്കാന്‍ നഗരസഭ വിസമ്മതിച്ചതോടെയാണ് നടപടി. കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെയും, കിറ്റ് കോയുടെയും എന്‍ജിനീയര്‍മാര്‍ എത്തി നീന്തല്‍ കുളം പരിശോധിച്ച് മൂന്ന് ദിവസം കുളത്തില്‍ വെള്ളം നിറക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കുളത്തില്‍ വെള്ളം നിറക്കുകയായിരുന്നു ആദ്യ നടപടി. 60000 ലിറ്റര്‍ വെള്ളമാണ് ഇന്നലെ കുളത്തില്‍ നിറച്ചത്. രാവിലെ 11 ഓടെ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്ന നടപടി തുടങ്ങി. വൈകുന്നേരമാണ് അവസാനിച്ചത്. ഇന്ന് 20000 ലിറ്റര്‍ വെള്ളം കൂട്ടി നിറക്കും. ചോര്‍ച്ച പരിശോധിക്കാന്‍ കുറഞ്ഞത് 80000 ലിറ്റര്‍ വേണ്ടി വരുന്നതിനാലാണിത്. ഇതിനു ശേഷം ജലനിരപ്പ് അടയാളപ്പെടുത്തും. ജലനിരപ്പ് കുറയുന്നുണ്ടോ എന്ന് പരീക്ഷിക്കാനാണ് മൂന്ന് ദിവസം നല്‍കിയിട്ടുള്ളത്. കുളത്തിന്റെ സംഭരണ ശേഷി 3.75 ലക്ഷം ലിറ്ററാണ്. കിറ്റ്‌കോയുടെ ചുമതലയിലാണ് വെള്ളം നിറക്കുന്നത്.നഗരസഭ വിട്ടുനല്‍കിയ ഭൂമിയിലാണ് കളം നിര്‍മിച്ചിട്ടുള്ളത്. 60 സെന്റ് ഭൂമിയാണ് വേണ്ടി വന്നത്.10 മീറ്റര്‍ വീതിയും, 25 മീറ്റര്‍ നീളവും ഉള്ള നീന്തല്‍കുളത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. കോടികള്‍ വിലമതിക്കുന്ന ഭൂമി നല്‍കിയതിനു പുറമേ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി ലക്ഷങ്ങള്‍ മുടക്കി നഗരസഭയുടെ പണം പാഴാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് നഗരസഭാ ഭരണ സമിതി. ടാങ്കിലെ വെള്ളം ചേരുന്നത് ടാങ്കിന്റെ പിഴവല്ലെന്നും, വാല്‍വിന്റെ ചോര്‍ച്ചയാകാം കാരണമെന്നുമാണ് എഞ്ചിനീയറന്മാരുടെ വിലയിരുത്തല്‍. എന്തായാലും മൂന്ന് നാളത്തെ നിരീക്ഷിണത്തിനു ശേഷം പ്രശ്‌ന പരിഹാരമാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ചോര്‍ച്ചയില്ലെങ്കില്‍ നീന്തല്‍ കളം ഏറ്റെടുക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനം എടുത്തിരിക്കയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക