|    Aug 21 Tue, 2018 3:41 am
FLASH NEWS

നഗരസഭാ ടൗണ്‍ഹാളില്‍ ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നു

Published : 4th August 2018 | Posted By: kasim kzm

തൊടുപുഴ: നഗരസഭാ ടൗണ്‍ ഹാളില്‍ ലിഫ്ട് സൗകര്യവും ഏര്‍പ്പെടുത്തുന്നു. ഒരു മാസത്തിനകം ലിഫ്റ്റ് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുടെ സൗകര്യാര്‍ഥമാണിത്. മൂന്നാം നിലയില്‍ എത്തുന്നതിന് പടികള്‍ കയറുന്നത് പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കുമെല്ലാം പടികള്‍ കയറേണ്ടിവരുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നഗരസഭാ കെട്ടിട നവീകരണത്തിനും ഇവിടത്തെ ശുചിമുറികള്‍ നന്നാക്കുന്നതിനും ലിഫ്റ്റ് സ്ഥാപിക്കുന്നതിനുമെല്ലാമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയാണ് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
തൊടുപുഴ സ്വദേശിയായ സണ്ണിയാണ് ഇതിന്റെ പണികള്‍ കരാറെടുത്തിരിക്കുന്നത്. എറണാകുളത്തുള്ള കമ്പനിയാണ് ലിഫ്റ്റിന്റെ നിര്‍മാണം നടത്തുന്നത്. സഫിയ ജബ്ബാര്‍ ചെയര്‍പഴ്‌സനും ടി കെ സുധാകരന്‍ നായര്‍ വൈസ് ചെയര്‍മാനുമായിരുന്ന കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ടൗണ്‍ ഹാളില്‍ ലിഫ്റ്റ് സംവിധാനം ഒരുക്കുന്നതിന് നടപടി ആരംഭിച്ചത്.
ടൗണ്‍ഹാളിലേക്ക് എത്തുന്ന നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും ഇനി ലിഫ്റ്റിലൂടെ മുകള്‍നിലയില്‍ എത്താന്‍ സാധിക്കും. ടൗണ്‍ഹാള്‍ ഏറ്റവും മുകളിലത്തെ നിലയിലായതിനാല്‍ നഗരസഭയുടെ വിവിധ പരിപാടികള്‍ക്കും കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വാര്‍ഷികത്തിനുമെല്ലാം എത്തുന്നവര്‍ ടൗണ്‍ഹാളില്‍ എത്താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെയും ലിഫ്റ്റില്ലാത്തതു ബുദ്ധിമുട്ടിലാക്കിയിരുന്നു. അതിനാല്‍ സര്‍ക്കാരിന്റെ ഉള്‍പ്പെടെയുള്ള പല പരിപാടികളും സ്വകാര്യ ഹാളുകളിലേക്കും മറ്റും മാറ്റുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനാലാണ് നഗരസഭയുടെ നേതൃത്വത്തില്‍ 20 ലക്ഷം രൂപ മുടക്കി ടൗണ്‍ ഹാള്‍ നവീകരണവും ലിഫ്റ്റ് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള പണികള്‍ നടത്താന്‍ തീരുമാനിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss