|    Nov 19 Mon, 2018 8:50 am
FLASH NEWS

നഗരസഭാ ചെയര്‍മാന് നേരെ ബസ് ജീവനക്കാരുടെ കൈയേറ്റശ്രമം

Published : 25th July 2018 | Posted By: kasim kzm

മുക്കം: ഗതാഗത നിയമം ലംഘിച്ച ബസ്സ് ജീവനക്കാരുടെ നടപടി ചോദ്യം ചെയ്ത മുക്കം നഗരസഭാ ചെയര്‍മാനുനേരെ ജീവനക്കാരുടെ കൈയേറ്റ ശ്രമം. ഇന്നലെ വൈകുന്നേരം  മുക്കം ബസ്റ്റാന്റിലാണ് സംഭവം.
വണ്‍വേ സംവിധാനം തെറ്റിച്ച് അമിത വേഗതയിലെത്തിയ ഡെക്കാന്‍ ബസ് ജീവനക്കാരെ നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി പ്രശോഭ് കുമാര്‍, കൗണ്‍സിലര്‍ മുക്കം വിജയന്‍, സെക്രട്ടറി എന്‍ കെ ഹരീഷ്, എന്നിവര്‍ ചേര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ബസ് ജീവനക്കാരിലൊരാള്‍ ചെയര്‍മാനെ ശക്തിയായി തള്ളുകയും ഈ സമയം ഡ്രൈവര്‍ ചെയര്‍മാന്റെ നേരെ ബസ് എടുക്കുകയുമായിരുന്നു. പെട്ടന്ന് മാറിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
മറ്റൊരു ബസ് ജീവനക്കാരുമായി സ്റ്റാന്റില്‍ കൈയ്യാങ്കളി നടത്തിയ ശേഷമാണ് സമയം വൈകിയെന്ന് പറഞ്ഞ് ചെയര്‍മാന് നേരെ വണ്ടിയെടുത്തത്. മുക്കം അഡീഷണല്‍ എസ്‌ഐ ഇ ടി ഹമീദിന്റെ നേതൃത്വത്തിലെത്തിയ പോലിസ് ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു . അതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സംഭവത്തില്‍ ഇടപെട്ടതോടെ നേരിയ സംഘര്‍ഷത്തിനും കാരണമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss