|    Aug 17 Fri, 2018 12:45 pm
FLASH NEWS

നഗരസഭാ ചെയര്‍മാനെതിരേ ക്രിമിനല്‍ കേസെടുക്കണം: സജി ചെറിയാന്‍

Published : 26th September 2017 | Posted By: fsq

 

ആലപ്പുഴ: നഗരസഭായോഗത്തില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കുനേരെ നടന്ന അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ആവശ്യപ്പെട്ടു. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അക്രമം. നഗരസഭയിലും ജില്ലയിലാകെയും കുറച്ചുദിവസങ്ങളായി നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നാടകങ്ങളാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് നഷ്ടപ്പെട്ട ഫയലിന്റെ പേരില്‍ മൂന്നുമാസം മുമ്പ് മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടി രാഷ്ട്രീയമുതലെടുപ്പിനാണ്. ഏഷ്യാനെറ്റ് വാഹനത്തിനുനേരെ നടന്ന അക്രമത്തിനു പിന്നിലും ഇക്കൂട്ടരാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നഗരസഭയില്‍ നടക്കുന്ന രാഷ്ട്രീയനാടകങ്ങളുടെ നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ ആക്രമിച്ചതടക്കമുള്ള സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണം. ജീവനക്കാരെ അന്യായമായി സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍ നഗരസഭയ്ക്കുമുന്നില്‍ ശക്തമായ സമരത്തിന് സിപിഎം നേതൃത്വം നല്‍കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss