|    Jun 25 Mon, 2018 4:14 am
FLASH NEWS

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി : ചെയര്‍പേഴ്‌സനും കൗണ്‍സിലര്‍ക്കും മര്‍ദ്ദനമേറ്റു

Published : 28th January 2017 | Posted By: fsq

 

കാസര്‍കോട്: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിനും ലീഗ് കൗണ്‍സിലര്‍ ഹമീദ് ബെദിരയ്ക്കും പരിക്കേറ്റു. ഇരുവരേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെ കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോഴാണ് ബിജെപി പാര്‍ട്ടി ലീഡര്‍ പി രമേശന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ ഡയസിലേക്ക് ഇരച്ചുകയറി മൈക്ക് പിടിച്ചുവലിച്ച് എറിയുകയും ഫയലുകള്‍ കീറിനശിപ്പിക്കുയും ചെയ്തു. ഇതുതടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെയര്‍പേഴ്‌സന്റെ കൈക്ക് മുറിവേറ്റു. തടയാന്‍ ശ്രമിച്ച ലീഗ് അംഗം ഹമീദ് ബെദിരക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് ബിജെപി അംഗങ്ങളെ സസ്‌പെന്റ് ചെയ്തതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ബിജെപി അംഗങ്ങളായ സുജിത്, ഉമ, ജാനകി, ശ്രീലത എന്നിവരെയാണ്് സസ്‌പെന്റ് ചെയ്തത്. ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അഴിമതി ആരോപിച്ച് ബിജെപി തുടര്‍ച്ചയായി കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിക്കുകയും യോഗ നടപടികള്‍ തടസ്സപ്പെടുത്തുകയാണ്. സ്ഥിരംസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നിസയെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ഒരുമാസത്തിലേറെയായി ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിവരികയാണ്. ഇതുമൂലം മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കേണ്ടുന്ന നിരവധി വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണെന്ന് ഭരണപക്ഷം ആരോപിച്ചു. ഒരാഴ്ചമുമ്പ് ജനറല്‍ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മം മുഖ്യമന്ത്രി നിര്‍വഹിക്കുന്നതിന് മുമ്പ് ചെയര്‍പേഴ്‌സണ്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ വേദിയില്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. വനിതാ ചെയര്‍പേഴ്‌സനെ മര്‍ദ്ദിച്ച സംഭവം വനിതാകമ്മീഷന് പരാതി നല്‍കുമെന്ന് ലീഗ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss