|    Jan 24 Tue, 2017 2:34 am

നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കാവലിരുന്നു; മാലിന്യം തള്ളാനെത്തിയവരെയും വാഹനവും പിടികൂടി

Published : 22nd July 2016 | Posted By: SMR

മുക്കം: ഇരുട്ടിന്റെ മറവില്‍ പുഴയിലും തോട്ടിലും ജനവാസ കേന്ദ്രങ്ങളിലും റോഡരികിലും മറ്റും മാലിന്യം തള്ളുന്ന സംഘത്തെ വാഹനമടക്കം നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ രാത്രി കാവലിരുന്ന് നാട്ടുകാര്‍ പിടികൂടി.
ബുധനാഴ്ച അര്‍ധരാത്രിക്കു ശേഷം മാലിന്യവണ്ടിയും പൈലറ്റു വാഹന—മെന്ന പോലെ എത്തിയ നമ്പര്‍ പ്ലേറ്റിലാത്ത മോട്ടോര്‍ ബൈക്കുമാണ് കാവലിരുന്നവരുടെ പിടിയില്‍ അകപ്പെട്ടത്. ജില്ലയുടെ പല ഭാഗത്തുമുള്ള അറവുശാലകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം പിക്കപ്പ് വാഹനങ്ങളില്‍ കയറ്റി മുക്കം മാര്‍ക്കറ്റില്‍ കൊണ്ടുവന്ന് അവിടെ നിന്നുള്ള മാലിന്യവും കയറ്റി അങ്ങാടിയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കു ചെയ്ത് ആളൊഴിഞ്ഞ അവസരം നോക്കി എവിടെയെങ്കിലും തള്ളുന്ന സംഘത്തിലെ കണ്ണിയാണ് ഇന്നലെ മുക്കത്ത് പിടിയിലായത്.
അനുമതിയില്ലാതെ അങ്ങാടിയിലെ പീടിക മുറികളില്‍ വച്ച് അറവു നടത്തുന്നതും മാലിന്യ സംസ്‌കരണ സംവിധാനമുണ്ടെന്ന് അധികൃതരെ തെറ്റിധരിപ്പിച്ച് ഡ്രെയ്‌നേജില്‍ മാലിന്യം ഒഴുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.
ഇപ്രകാരം ചെയ്യുന്നതും മാലിന്യം തോന്നുംവിധം വാഹനത്തില്‍ കയറ്റി അയയ്ക്കുന്നതും കുറ്റകരമായതിനാല്‍ അവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.നഗരസഭാ മാലിന്യ മുക്തമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും വിദ്യാര്‍ഥികളും സഹകരിച്ച് തീവ്രയത്‌ന പരിപാടി നടത്തി ലക്ഷ്യത്തോടടുക്കന്നതിനിടെയാണ് പുറത്തു നിന്ന് മാലിന്യം കൊണ്ടുവന്ന് തള്ളി പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇത് നാട്ടുകാരില്‍ വന്‍ രോഷവും പ്രതിഷേധവും ഉയര്‍ത്തിയിട്ടുണ്ട്.
ഇത്തരം നടപടി തുടര്‍ന്നാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി പ്രശോഭ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക