|    Jan 17 Tue, 2017 10:31 am
FLASH NEWS

നഗരസഭാ കോംപൗണ്ടിനുള്ളില്‍ അനധികൃത നിര്‍മാണം

Published : 26th September 2016 | Posted By: SMR

തലശ്ശേരി: നഗരസഭാ കെട്ടിടത്തിനകത്ത് താല്‍കാലികമായി നിര്‍മിക്കുന്ന ഷെഡ്ഡിന് ഭരണാനുമതിയോ പുരാവസ്തു വകുപ്പിന്റെ അനുമതിയോ ഇല്ലെന്ന് ആരോപണം. ടെന്‍ഡര്‍ നല്‍കാതെ നിര്‍മാണം നടത്തുന്നതിന്റെ പിറകില്‍ അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പുരാവസ്തു ഗവേഷണ വകുപ്പിന്റെ പരിധിയില്‍പെടുന്ന സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെങ്കില്‍ എന്‍ഒസി ലഭിക്കണം. അതുപോലെ തീരദേശ വകുപ്പിന്റെ അനുമതിയും വേണം.
എങ്കില്‍ മാത്രമേ നഗരസഭാ കാര്യാലയത്തിനകത്തുള്ള സ്ഥലത്ത് പോലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂ. എന്നാല്‍ ഈ നിയമങ്ങളെല്ലാം ലംഘിച്ചാണ് തലശ്ശേരി നഗരസഭ കോംപൗണ്ടിനകത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള കേന്ദ്രമെന്നാണ് നിര്‍മാണം നടക്കുന്ന ആദ്യഘട്ടത്തില്‍ അധികൃതര്‍ പറഞ്ഞത്. ഇപ്പോള്‍, നഗരസഭയുടെ 150ാം വാര്‍ഷികത്തിനോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളുടെ സംഘാടക ഓഫിസെന്നാണ് വിശദീകരണം.
നിര്‍മാണത്തിന് അഞ്ചുലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് അറിയുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി ഇല്ലെന്ന വ്യാപക വിമര്‍ശനം നിലനില്‍ക്കവെയാണ് നഗരസഭ കോംപൗണ്ടിനകത്തു തന്നെ അധികൃത ഷെഡ് നിര്‍മാണം നടക്കുന്നത്. ഇന്നു നടക്കുന്ന കൗണ്‍സില്‍ മീറ്റില്‍ വിഷയം ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് കരുതുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക