|    May 26 Fri, 2017 3:38 am
FLASH NEWS

നഗരസഭാ കോംപ്ലക്‌സിലെ ഷെഡ് നിര്‍മാണം അനധികൃതമെന്ന് സര്‍ക്കുലര്‍

Published : 6th October 2016 | Posted By: Abbasali tf

തലശ്ശേരി: തലശ്ശേരി നഗരസഭാ ഓഫിസ് കോംപൗണ്ടില്‍ പുതുതായി പണിത ഷെഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധം. 6.08.1999ന് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ കെട്ടിടങ്ങളുടെ മുന്‍വശത്ത് നിര്‍മാണം പാടില്ലെന്നും ഏതെങ്കിലും സ്ഥലത്ത് അത്തരം നിര്‍മാണങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പൊളിച്ചുനീക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇത് നിലനില്‍ക്കെയാണ് തലശ്ശേരി നഗരസഭയില്‍ പുതുതായി നഗരസഭ ഷെഡ് നിര്‍മിച്ചത്. ആദ്യഘട്ടത്തില്‍ നഗരസഭയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ഇരിക്കാനും മറ്റുമുള്ള ലക്ഷ്യത്തോടെയാണ് ഷെഡ് പണിതതെന്ന് അനൗദ്യോഗിക വിശദീകരണങ്ങ ള്‍ ഉണ്ടായെങ്കിലും അത് ഫലപ്രദമായില്ലെന്ന് കണ്ടതിനെതുടര്‍ന്ന് നഗരസഭ 150ാം വാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടിയുള്ള ഓഫിസായാണ് നിര്‍മിക്കുന്നതെന്നു വിശദീകരണം നല്‍കി. ഇത് വിവാദമായതിനെതുടര്‍ന്ന് കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷാംഗം വിഷയം ഉന്നയിക്കുകയും വാഗ്വാദം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍, കൗണ്‍സിലില്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ പലരും വിമുഖത കാണിച്ചതിനാല്‍ ചര്‍ച്ച ഫലംകണ്ടില്ല. നഗരസഭയില്‍ കെട്ടിടം പണിയുന്ന ഘട്ടത്തില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെയും ദേശീയ പാത അതോറിറ്റിയുടെയും നഗരസഭയുടെ തന്നെ എന്‍ജിനീയറിങ് വിഭാഗത്തിന്റെയും തീരദേശപരിപാലന നിയമത്തിന്റെയും ലംഘനമാണ് ഇതെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day