|    Apr 29 Sat, 2017 10:52 pm
FLASH NEWS

നഗരസഭാ കലോല്‍സവത്തിന് തിരൂര്‍ ഒരുങ്ങി

Published : 9th November 2016 | Posted By: SMR

തിരൂര്‍: നവംബര്‍ 10, 11 തിയ്യതികളില്‍ ഫാത്തിമമാതാ എല്‍പി സ്‌കൂളില്‍ നടക്കുന്ന തിരൂര്‍ നഗരസഭാ സ്‌കൂള്‍ കലോല്‍സവത്തിന് ഒരുക്കങ്ങളായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭാ പരിധിയിലെ 29 സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം കലാപ്രതിഭകള്‍ രണ്ട് ദിവസത്തെ കലോല്‍സവത്തില്‍ പങ്കെടുക്കും. ആദ്യദിനത്തില്‍ അറബി സാഹിത്യോല്‍സവവും തുടര്‍ന്ന് ജനറല്‍ കലോല്‍സവവും നടക്കും. വിജയികളായി ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച  ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരൂര്‍ ആര്‍ഡിഒ ടി വി സുഭാഷ് നിര്‍വഹിക്കും. ഫാത്തിമമാതാ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും കേന്ദ്ര കാര്‍ഷിക വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറിയുമായ ഉനൈസ് റിഷിന്‍ ഇസ്മായില്‍ ഐഎഎസ് മുഖ്യാതിഥിയാവും. തിരൂര്‍ ഡിഇഒ സി സി ആന്റണി മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് ഉദ്ഘാടനം ചെയ്യും.വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ മുജീബ് താനാളൂര്‍, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ പള്ളിയേരി, തിരൂര്‍ എഇഒ എംടി ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ നാന്‍സി ടോം, കണ്‍വീനര്‍ എംകെ ഗിരിജ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day