|    May 28 Sun, 2017 8:53 pm
FLASH NEWS

നഗരസഭാ ഓഫിസില്‍ ദേശീയ പതാകയെ അപമാനിച്ചതായി ആക്ഷേപം

Published : 27th September 2016 | Posted By: SMR

തൊടുപുഴ: നഗരസഭാ ഓഫിസില്‍ ദേശീയ പതാകയെ അപമാനിച്ചതായി ആക്ഷേപം.തൊടുപുഴ നഗരസഭാ ഓഫിസിനു മുന്നിലെ കൊടിമരം മാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് നിലവില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്ന കൊടിമരം ദേശീയ പതാക താഴ്ത്താതെ അറുത്ത് നിലത്തിട്ടത് .
ദേശീയ പതാകയോടൊപ്പം കൊടിമരം താഴേക്കു പതിക്കുന്ന കണ്ട് ഓടിക്കൂടിയ നാട്ടുകാരും മറ്റും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നിലത്തു വീണ പതാക ഓഫിസിനുള്ളിലേക്ക് മാറ്റി.പിന്നീട് പ്രതിഷേധവുമായി കൂടുതല്‍ ആളുകള്‍ എത്തിയതിനെ തുടര്‍ന്ന് പുതിയ കൊടിമരത്തില്‍ ദേശീയ പതാക  ഉയര്‍ത്തുകയായിരുന്നു.ദേശീയ പതാക കൊടിമരത്തോടൊപ്പം വെട്ടി താഴെയിട്ടതിലും വലിയ അപരാധമാണ് ഉത്തരവാദപ്പെട്ട ഒരു സ്ഥാപനത്തില്‍ രാവിലെ ഉയര്‍ത്തിയ പതാക ഇടയ്ക്കു വച്ച് താഴ്ത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പരമോന്നത വ്യക്തികളുടെ മരണത്തോടുള്ള ആദരസൂചകമായി മാത്രമെ  സൂര്യാസ്തമയത്തിനു മുന്‍പ്  ഉയര്‍ത്തിയ  ദേശീയപതാക താഴ്ത്തികെട്ടാന്‍ പാടുള്ളൂ എന്നാണു നിയമം.
അതിനു വിരുദ്ധമായ പ്രവൃത്തി ദേശീയപതാകയെ അപമാനിക്കുന്നതാണെന്നും ആരോപണമുയര്‍ന്നു. ഇത്തരത്തില്‍ നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പരാതിപോലും ഇല്ലാതെ പോലിസിന് കേസ്സെടുക്കാമെന്നിരിക്കെ രേഖാമൂലം പരാതി നല്‍കിയിട്ടും കേസ്സെടുക്കണമെങ്കില്‍ സാക്ഷികളെ ഹാജരാക്കണമെന്ന നിലപാടിലായിരുന്നു പോലിസെന്നും വിമര്‍ശനമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day