|    Jun 25 Mon, 2018 2:18 am
FLASH NEWS

നഗരസഭയ്ക്കു മുന്നിലെ അപകടക്കുഴി യാത്രക്കാര്‍ക്കു ഭീഷണിയാവുന്നു

Published : 11th June 2018 | Posted By: kasim kzm

പന്തളം: നഗരസഭയ്ക്കു മുമ്പിലെ അപകടകുഴി യാത്രകാരുടെ ജീവനു ഭീഷണിയാവുന്നു. മാവേലിക്കര-പന്തളം റൂട്ടില്‍ നഗരസഭയ്ക്ക് മുന്നിലെ ഉപവഴിയിലേക്ക് തിരിയുന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടത്. പന്തളം ജങ്ഷനിലെ ട്രാഫിക്ക് കുരുക്കിന് വലിയൊരു ആശ്വാസമാകുന്ന ഈ ഭാഗം തകര്‍ന്നതോടെ ഉപവഴിയിലേക്കു സഞ്ചരിക്കുന്നതിന് യാത്രക്കാര്‍ ക്ലേശിക്കുകയാണ്. ട്രാഫിക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരസഭയ്ക്ക് മുന്നില്‍ വീതികൂട്ടിയപ്പോള്‍ പൂര്‍ത്തീകരിക്കാതെ കിടന്ന ഭാഗമാണിത്. പണി പൂര്‍ത്തിയായതായി കാണിച്ച് ബില്ലും മാറി. എന്നാല്‍, റോഡിന്റെ ഇനിയും പൂര്‍ത്തികരിക്കാത്ത ഭാഗത്തെ നിര്‍മാണം ആരു ചെയ്യുമെന്ന തര്‍ക്കത്തിലാണ് നഗരസഭയും പൊതുമരാമത്തും. മഴക്കാലം തുടങ്ങിയതോടെ ദുഷ്‌കരമായ ഗതാഗത സംവിധാനം റോഡുതകര്‍ച്ചയോടെ കൂടുതല്‍ അപകടാവസ്ഥയിലായി. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ അപകടപ്പെടുന്നതും നിത്യസംഭവമാണ്. അധികാരികളുടെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss