|    Apr 24 Tue, 2018 3:01 am
FLASH NEWS

നഗരസഭയെ മാലിന്യമുക്തമാക്കാനുള്ള പദ്ധതിക്ക് കൗണ്‍സിലിന്റെ അംഗീകാരം

Published : 15th July 2017 | Posted By: fsq

 

വടകര: വടകര നഗരസഭ മാലിന്യ മുക്തമാക്കി മാറ്റുന്നതിനുള്ള കര്‍മ്മ പദ്ധതിക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കി. ശുചിത്വമിഷന്റെ സീറോ വേസ്റ്റ് നഗരസഭയില്‍ ഉള്‍പ്പെടുത്തിയാണ് വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ക്ക് നഗരസഭ ടെക്‌നിക്കല്‍ കമ്മിറ്റി രൂപം നല്‍കിയത്. നഗരസഭയിലെ 47 വാര്‍ഡുകളിലും പദ്ധതി വിജയിപ്പിക്കുന്നതിനാവശ്യമായ സംഘടന സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുന്നതാണ്. നഗരസഭയിലെ മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വൃത്തിയുള്ള പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നകിനും വാര്‍ഡുകളെ ശുചിയാക്കി നിലനിര്‍ത്തുന്നതിനും കര്‍മ്മസേനകള്‍ രൂപീകരിക്കും. ഇതിനായി വാര്‍ഡില്‍ നിന്നും സേവന സന്നദ്ധതയുള്ള ഒരാളെ ഗ്രീന്‍ ബ്രിഗേഡിയറെ തെരഞ്ഞെടുക്കും. ഇദ്ദേഹത്തിന് കീഴിലായി വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 19 പേര്‍ ഗ്രീന്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുണ്ടാവും. ഓരോ ഗ്രീന്‍ ടാസ്‌ക് ഫോഴ്‌സ് അംഗത്തിനും കീഴിലായി വാര്‍ഡിലെ മൊത്തെ വീടുകളെ 10 ക്ലസ്റ്ററുകളാക്കി, ഓരോ ക്ലസ്റ്ററിനും പരമാവധി 5 പേരെ ഉള്‍പ്പെടുത്തി ശുചിത്വ സേനയും രൂപീകരിക്കും. 47 വാര്‍ഡുകളിലെയും പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായി ഭാരവാഹികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി മുനിസിപ്പല്‍ തല ജനകീയ മോണിറ്ററിംഗ് സമീതി രൂപീകരണം ഈ മാസം 19ന് വടകര സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കും. കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് പൂര്‍ണ്ണമായും പ്രൊഫഷണല്‍ രീതിയില്‍ അവര്‍ക്കുള്ള വരുമാനമുണ്ടാക്കുന്ന തരത്തില്‍ സംരഭക ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുക. ഇതിനായി വീടുകളില്‍ നിന്ന് 50 രൂപ ഈടാക്കുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. പ്രൊജക്ടിന്റെ നിര്‍വ്വഹണത്തിനായി സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയും പ്രസ്തുത മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ള ഒരാളെ കുടുംബശ്രീയില്‍ നിന്നും ഇ ന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കുന്നതാണ്. ഇതിനായുള്ള അപേക്ഷ സാക്ഷ്യപ്പെടുത്തിയ അപേക്ഷ സഹിതം ഈ മാസം 30നകം നഗരസഭ സെക്രട്ടറിക്കോ സിഡിഎസ് ചെയര്‍പേഴ്‌സണോ അയക്കേണ്ടതാണ്. ഓരോ വാര്‍ഡിലും എസ്എസ്എല്‍സി യോഗ്യതയുള്ള രണ്ട് വീതം പ്രൊജക്ട് എക്‌സിക്യൂട്ടീവുമാരുമുണ്ടാവും. അതാത് വാര്‍ഡ് സഭകളില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുക്കുക. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കൗണ്‍സിലര്‍മാര്‍ക്കുള്ള ശില്‍പ്പശാല ഇന്നലെ നടന്നു. പരിപാടി നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ാരോഗ്യവിഭാഗം ചെയര്‍മാന്‍ പി അശോകന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷജില്‍ കുമാര്‍, ടികെ പ്രകാശന്‍, എസ് ബിനോജ്, മണലില്‍ മോഹനന്‍, ടിപി ബിജു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss