|    Jan 24 Tue, 2017 10:43 am
FLASH NEWS

നഗരസഭയുടെ 26 കോടി 15 ലക്ഷത്തിന്റെ പദ്ധതിക്ക് അംഗീകാരം

Published : 1st October 2016 | Posted By: Abbasali tf

പൊന്നാനി: പൊന്നാനി നഗരസഭയുടെ 2016 -17 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഉല്‍പ്പാദന മേഖലക്ക് ഊന്നല്‍ നല്‍കിയാണ് ഇത്തവണ പദ്ധതി സമര്‍പ്പിച്ചത്. 26 കോടി 14 ലക്ഷത്തി നാല്‍പ്പത്തി ആറായിരത്തി  109 രൂപയുടെ പദ്ധതിക്കാണ് ഇന്നലെ ഡി പി സി യുടെ അംഗികാരം ലഭിച്ചതെന്ന് ചെയര്‍മാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉല്‍പ്പാദന മേഖലക്ക് മാത്രമായി രണ്ട് കോടി 36 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്.ഇതിന്റെ ഭാഗമായുള്ള സേവന മേഖലക്ക് 13 കോടി 66 ലക്ഷത്തിന്റെ പദ്ധതികള്‍ക്കാണ് അംഗികാരം ലഭിച്ചത്.പശ്ചാത്തല മേഖലയേക്കാള്‍  ഉല്‍പ്പാദന മേഖലക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. മാലിന്യ നിര്‍മാര്‍ജനത്തിന് വിവിധ പദ്ധതികളാണ് നഗരസഭ ആവിഷ്‌കരിച്ചിട്ടുള്ളത്.പൊതുജനങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതികള്‍ സ്വീകരിക്കാവുന്ന ഈ പദ്ധതിയില്‍ അഞ്ചോളം മാര്‍ഗങ്ങള്‍ നഗരസഭ  നിര്‍ദ്ധേശിക്കുന്നുണ്ട്. ഇതിനായി ഒരു കോടി 54 ലക്ഷം രൂപയാണ് നീക്കി.വെച്ചിട്ടുള്ളത്.ബയോഗ്യാസ് പ്ലാന്റ് മുതല്‍ തുമ്പൂര്‍ മുഴി മോഡല്‍ വരെ നഗരസഭ നടപ്പാക്കും. സ്ത്രീകളുടെ ഉന്നമനത്തിനായി 88 ലക്ഷവും കുട്ടികളുടെ ഉന്നമനത്തിനായി 86 ലക്ഷത്തിന്റെയും വയോമിത്രം പദ്ധതിക്കായി  37 ലക്ഷത്തിന്റെയും യുവജനങ്ങള്‍ക്കായി 25 ലക്ഷത്തിന്റെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പശ്ചാത്തല വികസനത്തിനായി ഇത്തവണ 99 ലക്ഷത്തിന്റെ പദ്ധതികള്‍ക്ക് അംഗികാരം ലഭിച്ചു. പദ്ധതി നിര്‍വഹണം സമര്‍പ്പിക്കുന്നില്‍ കാലതാമസം നേരിട്ടുവെങ്കിലും നിശ്ചയിച്ച സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അതുകൊണ്ട് തന്നെ അഞ്ച് ശതമാനം തുക നഷ്ടപ്പെടില്ലെന്നും ചെയര്‍മാ ന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ പുറമെ മുഹമ്മദ് ബഷീര്‍,രമാദേവി, ഷീന സുരേഷ്, റീന പ്രകാശ്, ഒ ഒ ശംസു പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക