|    Jul 26 Wed, 2017 12:25 am
FLASH NEWS

നഗരസഭയുടെ ഉറപ്പുകള്‍ കാറ്റില്‍ പറന്നു; അറവുകള്‍ ഡോക്ടര്‍മാരുടെ പരിശോധനകളില്ലാതെ

Published : 15th October 2016 | Posted By: Abbasali tf

വടകര: അനധികൃത അറവുകള്‍ നിയന്ത്രണാതീതമാണെന്നും അത്തരം അറവുകള്‍ വടകരയില്‍ ഇനി ഉണ്ടാവില്ലെന്നുമുള്ള നഗരസഭയുടെ ഉറപ്പുകള്‍ കാറ്റില്‍ പറന്നു. അനധികൃത അറവുകള്‍ സജീവമായി നടക്കുന്നതിനു പുറമെ വെറ്റിറനറി ഡോക്ടര്‍മാരുടെ പരിശോധനകള്‍ വടകരയില്‍ ഇല്ല എന്നതാണ് വാസ്തവം. ആടുമാടുകളെ അറക്കുന്നതിനു മുമ്പ് വെറ്റിറനറി ഡോക്ടര്‍ പരിശോധിച്ച് ഭക്ഷ്യയോജ്യമാണെന്ന് ഉറപ്പു നല്‍കിയാലെ വില്‍പ്പന നടത്തുവാന്‍ പാടുള്ളുവെന്നാണ് നിയമം. എന്നാല്‍ ഈ നിയമം കാറ്റില്‍ പറത്തി വടകരയില്‍ ത കൃതിയായി അറവുകള്‍ നട ക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മാടുകളെ വടകരയിലെത്തിച്ച് വിവിധ കച്ചവടക്കാര്‍ക്ക് കൈമാറുകയാണ് പതിവ്. വിവിധ സ്ഥലങ്ങിളിലായി സ്ഥിതി ചെയ്യുന്ന വില്‍പന കേന്ദ്രങ്ങളില്‍ വച്ച് തന്നെ അറവുകള്‍ നടത്തുന്നുണ്ടെന്നും പരാതി ഉയര്‍ന്നിരിക്കുകയാണ്.  വില്‍പന സജിവമാണെങ്കിലും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. വ്യക്തമായ ഒരു അറവു കേന്ദ്രം വടകരയില്‍ ഇല്ലെന്നു തന്നെ വേണം പറയാന്‍. പരിശോധനകള്‍ നടത്താ ന്‍ കഴിയാത്തതും, ചുറ്റുപാടുമുള്ളവര്‍ക്ക് വളരെയേറെ പ്രയാസമുള്ളതുമായ താഴെഅങ്ങാടി ഓവര്‍ ബ്രിഡ്ജിന് സമീപത്തെ കെട്ടിടത്തിലാണ് അറവുകള്‍ നടക്കുന്നത്. താഴെ അങ്ങാടിയിലും ടൗണിലുമായി ഇരുപതോളം മാംസ കച്ചവടക്കാരാണ് നിലവിലുള്ളത്. വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്താന്‍ പറ്റുന്ന വിധത്തിലുള്ള സമയക്രമീകരണം ഒരുക്കാന്‍ കച്ചവടക്കാരും തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്. സാധരണ പുലര്‍ച്ചെയോടെയാണ് അറവുകള്‍ നടക്കേണ്ടതെങ്കിലും അര്‍ദ്ധ രാത്രതിയോടൊക്കെയാണ് ഇവിടങ്ങളില്‍ മിക്കവാറും അറവുകള്‍ നടക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വില്‍പനക്കാര്‍ മൊത്തം സമയക്രമീകരണം നടത്തി ഒരു കേന്ദ്രത്തില്‍ നിന്ന് മാത്രം അറവു നടത്തിയാല്‍ മാത്രമെ വ്യക്തമായ പരിശോധന നടത്താന്‍ സാധിക്കു എന്ന് ഹെല്‍ത്ത് വിഭാഗം ചൂണ്ടിക്കാട്ടുന്നുവെങ്കിലും അത്തരമൊരു രീതിയില്‍ അറവ് നടത്താന്‍ അധികൃതരും, കച്ചവടക്കാരും ശ്രിമിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മാലിന്യം മുക്തമായ വടകര പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നഗരത്തെ സുന്ദരമാക്കുമ്പോള്‍ ദൈനംദിനമായി നടക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവൃത്തികളെ നഗരസഭ കണ്ടില്ലെന്നു നടക്കുകയാണെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.

പരിശോധന നടത്തുന്നത് ഉദ്യോഗസ്ഥന്‍
വടകര: നഗരസഭ പരിധിയില്‍ അറവുകള്‍ പരിശോധിക്കാന്‍ ഡോക്ടറില്ല. നിലവില്‍ പരിശോധന നടത്തുന്ന ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥനെന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍. വെറ്റിനറി ഡോക്ടര്‍മാരുടെ പരിശോധനയില്ലാതെയാണ് അറവ് നടക്കുന്നതെന്ന വിഷയത്തെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് നഗരസഭ പരിധിയില്‍ വെറ്റിനറി വിഭാഗം ഡോക്ടറില്ലെന്ന വസ്തുത അറിയാന്‍ കഴിഞ്ഞത്. ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്താന്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് ഏല്‍പ്പിച്ചെന്നും അവര്‍ വ്യക്തമാക്കി.  സ്റ്റാഫിന്റെ കുറവ് കാരണം പരിശോധനകള്‍ കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പല ദിവസങ്ങളിലും പരിശോധന നടക്കാറില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക