|    Jan 20 Fri, 2017 11:40 pm
FLASH NEWS

നഗരസഭയുടെ അനാസ്ഥ; വിദ്യാര്‍ഥികളുടെ ജീവന് ഭീഷണി

Published : 18th July 2016 | Posted By: SMR

കായംകുളം: കായംകുളം ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ അങ്കണത്തിലെ ജീര്‍ണിച്ച കെട്ടിടം പൊളിച്ചു നീക്കുന്ന കാര്യത്തില്‍ നഗരസഭ കാട്ടുന്ന അനാസ്ഥ കുരുന്നു വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയാവുന്നു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 250ഓളം കുരുന്നുകളാണ് കായംകുളം ഗവ. എല്‍പി സ്‌കൂളി ല്‍ പഠിക്കുന്നത്. സ്‌കൂളിന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഓട് പാകിയ കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് ഏത് നിമിഷവും തകര്‍ന്ന് വീഴാറായ അവസ്ഥയിലാണ്.
അധ്യാപകരുടെ കണ്ണ് തെറ്റി യാല്‍ കുസൃതികുട്ടന്‍മാര്‍ ജീര്‍ണ്ണിച്ച കെട്ടിടത്തിനരികിലേക്ക് ഓടിയടുക്കും. ഇത് അധ്യാപകരെ ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്. സ്‌കൂളിന്റെ ശോച്യാവസ്ഥയില്‍ ഇടപെടണമെന്നും കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന കെട്ടിടം പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂള്‍ അധികൃതര്‍ നഗരസഭയില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തില്‍ ഏറെയായി. എല്‍ഡിഎഫ് ഭരണം ഏറ്റെടുത്ത ദിവസം ചെയര്‍മാന് ലഭിച്ച ആദ്യ നിവേതനവും സ്‌കൂളിന്റേതായിരുന്നിട്ടും ഇക്കാലമത്രയും യാതൊരുവിധ നടപടിയും ഉണ്ടായില്ല. ഒരു മാസം മുമ്പ് എംഎല്‍എ പ്രതിഭാഹരി ഇടപെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പക്കല്‍ നിന്നു കെട്ടിടം പൊളിച്ചുനീക്കാനുള്ള അനുമതിപത്രം നഗരസഭാ അധികൃതര്‍ക്ക് കൈമാറിയിരുന്നു.
ദുരന്തത്തിന് കാരണമായേക്കാവുന്ന വിഷയം നഗരസഭാ അധികൃതര്‍ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളിലേയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുള്ള സ്ഥലമാണ് കായംകുളം.എന്നാല്‍ കൊടിപിടിക്കാന്‍ പാകനായിട്ടില്ലാത്ത കൊച്ചുകുട്ടികള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നത്തിനെതിരെ ശബ്ദിക്കാന്‍ വിദ്യാര്‍ഥി സംഘടനകളൊന്നും ഇതുവരെ രംഗത്ത് വന്നിട്ടില്ല. കെട്ടിടം പൊളിച്ചു മാറ്റുന്ന കാര്യത്തില്‍ നഗരസഭാ അധികൃതര്‍ പാലിക്കുന്ന മൗനംവ്യാപക പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക