|    Jan 19 Thu, 2017 10:46 pm
FLASH NEWS

നഗരസഭയുടെ അനാസ്ഥ; രോഗംപരത്തി ആലുവ മാര്‍ക്കറ്റ്

Published : 18th July 2016 | Posted By: SMR

ആലുവ: മഴക്കാല ശുചീകരണങ്ങളും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും സജീവമാവുമ്പോഴും ആലുവ നഗരസഭയ്ക്ക് കീഴിലുള്ള മാര്‍ക്കറ്റ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. മാലിന്യങ്ങളും, കൊതുകുകളും പേറിയാണ് മാര്‍ക്കറ്റ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി അത്യാധുനിക മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കാനാണ് നഗരസഭ തീരുമാനിച്ചിരുന്നത്. ഇതിനായി മാര്‍ക്കറ്റ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ ശിലാസ്ഥാപനം കേവലം നഗരസഭയുടെ ഒരു ചടങ്ങ് മാത്രമായിരുന്നുവെന്ന് പിന്നീട് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിനായുള്ള ഒരു നടപടിക്രമംപോലും പിന്നീട് നഗരസഭ നടത്തിയിട്ടില്ല. ഇതിനിടയില്‍ പഴയ കെട്ടിടത്തിലെ നിരവധി വ്യാപാരികളെ താല്‍ക്കാലികമായി നഗരസഭ പുനരധിവസിപ്പിച്ചെങ്കിലും താല്‍ക്കാലിക ഷെഡ്ഡുകളിലെ വ്യാപാരം ഈ തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മാര്‍ക്കറ്റ് സമുച്ചയത്തിനായി തിരഞ്ഞെടുത്ത പ്രദേശമാണിപ്പോള്‍ ആലുവക്കാരുടെ പേടിസ്വപ്‌നമാവുന്നത്. ഈ ഭാഗങ്ങളില്‍ മാസങ്ങള്‍ പിന്നിട്ട ചീഞ്ഞളിഞ്ഞ മാലിന്യങ്ങളടക്കം ശക്തമായ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയില്‍, നാട്ടുകാര്‍ക്ക് ദുരിതം വിതയ്ക്കുകയാണിപ്പോള്‍. മഴക്കാലം ശക്തമായതോടെ ഈ ഭാഗങ്ങളില്‍ മലിനജലം നിറഞ്ഞ് കൊതുക് കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക