|    Oct 24 Tue, 2017 2:23 am
FLASH NEWS

നഗരസഭയുടെ അനാസ്ഥ; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

Published : 7th August 2016 | Posted By: SMR

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയോട് നഗരസഭ കാണിക്കുന്ന അനാസ്ഥക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
പെരുമ്പാവൂര്‍ നഗരസഭയുടെ കീഴിലുള്ള താലൂക്ക് ആശുപത്രിയില്‍ നാളുകളായി ചില ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ വലയുകയാണ്.
ഫിസിഷ്യന്‍, ഓര്‍ത്തോ, സര്‍ജ്ജന്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയിലില്ല. കൂടാതെ കിടത്തി ചികില്‍സ ഒഴിവാക്കുന്നതിനായി രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
എക്‌സറേ യൂനിറ്റുകള്‍ പ്രവര്‍ത്തരഹിതമായതിനാല്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍.
നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്കും നഗരസഭക്കും പരാതി നല്‍കിയിട്ടും വേണ്ട നടപടികള്‍ ഉണ്ടായില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. റ്റി ജി സുനില്‍ കുമാര്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കമല്‍ ശശി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ജോജി ജേക്കബ്, ബ്ലോക്ക് ജന. സെക്രട്ടറിമാരായ പോള്‍ പാത്തിക്കല്‍, ഷാജി കുന്നത്താന്‍, വി.പി നൗഷാദ്, സജീവ്.പി.കാമാല്‍, പി.എസ് അബൂബക്കര്‍, എന്‍.എച്ച് താരിഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സാദിഖ് വല്ലം, റഫ്‌സല്‍ റഹീം, സനല്‍ അവറാച്ചന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക