|    Jul 21 Sat, 2018 11:03 pm
FLASH NEWS

നഗരസഭയുടെ അനാസ്ഥ; കടവുകളില്‍മണല്‍ വാരല്‍ നിലച്ചു

Published : 19th September 2017 | Posted By: fsq

 

വടകര: ഓണം കഴിഞ്ഞതോടെ വടകരയിലെ മണല്‍കടവുകളായ കക്കട്ടി, കറുവ എന്നിവിടങ്ങളില്‍ മണല്‍വാരല്‍ നിലച്ചു. നഗരസഭയുടെ അനാസ്ഥകാരണമാണ് തൊഴിലാളികളെ പട്ടിണിയിലാക്കി മണല്‍ വാരല്‍ നിലക്കാനിടയായതെന്ന്  കേരള മോട്ടോര്‍ എംപ്ലോയിസ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.സര്‍ക്കാര്‍ ഉത്തരവു പ്രകാരം മുമ്പ് മണല്‍വാരല്‍ നിലച്ചപ്പോള്‍ നിരന്തര സമരങ്ങള്‍ക്കൊടുവിലാണ് പയ്യോളി നഗരസഭയിലെ കോട്ടക്കല്‍ കടവ്, വടകരയിലെ കക്കട്ടി, കറുവ എന്നിവിടങ്ങളില്‍ മണല്‍വാരല്‍ പുനരാരംഭിച്ചത്. എന്നാല്‍ ,ഓണത്തിനുശേഷം വടകരയില്‍ മണല്‍തോണി രജിസ്‌ട്രേഷനും മറ്റു  നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയില്ല. ഇതു കാരണം മണല്‍ വാരല്‍ പൂര്‍ണമായും നിര്‍ത്തി.  നഗര സഭ  സമയബന്ധിതമായി നടപികള്‍ പൂര്‍ത്തിയാക്കിയ  ചെയ്ത പയ്യോളി നഗരസഭയിലാകട്ടെ  മണല്‍വാരല്‍ മുടങ്ങിയിട്ടില്ല.പഴയ മണല്‍ സൊസൈറ്റിക്ക് ഈ രംഗത്തേക്ക് കടന്നുവരാനുള്ള അവസരമൊരുക്കുകയാണ് നഗരസഭ ചെയ്യുന്നത്. നൂറുകണക്കിന് തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുന്ന വിഷയം എത്രയും വേഗം തീര്‍പ്പാക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും.ഡി.സി.സി സെക്രട്ടറി ശശിധരന്‍ കരിമ്പനപാലം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.എന്‍.എ അമീര്‍ ,മതോങ്കണ്ടി അശോകന്‍, വി.കെ പ്രകാശന്‍, സജീഷ് കോട്ടക്കല്‍, അജിത്പ്രസാദ്, പറമ്പത്ത് ദാമോദരന്‍, മുറിച്ചാണ്ടി സുനില്‍കുമാര്‍, രാജേഷ് കിണറ്റിന്‍കര, ഇ ബാലകൃഷ്ണന്‍ ,ഇ വിനീത് , തുഷാര ഗംഗാധരന്‍  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss