|    Jun 21 Thu, 2018 2:49 am
FLASH NEWS

നഗരസഭയില്‍ 1374 പേര്‍ക്ക് പെന്‍ഷന്‍ നിഷേധിച്ചതായി ആരോപണം

Published : 8th January 2017 | Posted By: fsq

പൊന്നാനി: വിവിധ കാരണങ്ങള്‍ പറഞ്ഞ് പൊന്നാനി നഗരസഭാ പ്രദേശത്തെ അര്‍ഹതപ്പെട്ട 1374പേര്‍ക്ക് പെന്‍ഷന്‍ നിഷേധിച്ചതായി പ്രതിപക്ഷത്തിന്റെ ആരോപണം.ഒരു കാരണവശാലും പെന്‍ഷന്‍ നിഷേധിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് എം പി നിസാര്‍ വ്യക്തമാക്കി.ആകെ 8333 പെന്‍ഷന്‍ ഉപഭോക്താക്കളാണ് നഗരസഭാ പ്രദേശത്തുള്ളത്. ഇതില്‍ മരണപ്പെട്ടവരൊഴികെ എല്ലാ പെന്‍ഷന്‍കാരും സര്‍ക്കാര്‍ പുറത്തിറക്കിയ സത്യവാങ്മൂലം സമര്‍പ്പിച്ചവരാണ്.ഇതില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് പോലും പെന്‍ഷന്‍ തടഞ്ഞ് വച്ചിരിക്കുകയാണ്.ഇതിന് പുറമെ നിര്‍ധന കുടുംബത്തിലെ വിധവകളായ പെന്‍ഷന്‍ ഉപഭോക്താക്കളെ ഇന്‍കം ടാക്‌സിന്റെ പരിധിയിലാണെന്നു കാണിച്ച് നൂറുകണക്കിന് പെന്‍ഷനുകള്‍ തടഞ്ഞിരിക്കുന്നു.പെന്‍ഷന്‍ വിതരണത്തിലെ ഈ അപാകത മൂലം ദിനം പ്രതി നൂറുകണക്കിന് പേരാണ് നഗരസഭാ കാര്യാലയത്തി ല്‍ കയറിയിറങ്ങുന്നത്-പ്രതിപക്ഷ നേതാവ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss