|    Jun 28 Wed, 2017 10:56 pm
FLASH NEWS

നഗരസഭയില്‍ യാചനയ്ക്ക് നിരോധനം; വീടുകയറിയുള്ള കച്ചവടം നിയന്ത്രിക്കും

Published : 1st December 2016 | Posted By: SMR

മലപ്പുറം: നഗരസഭയില്‍ യാചനയും വീടുകള്‍ കയറിയുള്ള കച്ചവടങ്ങളും നിരോധിക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബുധനാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല അധ്യക്ഷതവഹിച്ചു. കെ കെ മുസ്തഫ എന്ന നാണി അവതരിപ്പിച്ച പ്രമേയത്തെ ഇ കെ മൊയ്തീന്‍ പിന്താങ്ങി. യാചന നിരോധനത്തിന് മുന്നോടിയായി പോലിസ്, ജില്ലാ ഭരണകൂടം, ചൈല്‍ഡ് ലൈന്‍, വ്യാപാരികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍, ക്ലബുകള്‍, കുടുംബശ്രീ, രാഷ്ട്രീയ-മത-സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ എന്നിവരുടെ സംയുക്ത യോഗം ചേരും. വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാര്‍ഡ്തല ബോധവല്‍ക്കരണ ക്യാംപ് സംഘടിപ്പിക്കും. പ്രധാന റോഡുകളിലും കവലകളിലും ബോര്‍ഡുകള്‍ സ്ഥാപിക്കും. തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താത്ത പ്രദേശമായി നഗരസഭയെ പ്രഖ്യാപിക്കും. വേനല്‍കാലത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ വാര്‍ഡുകളില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക