|    Dec 12 Wed, 2018 7:21 am
FLASH NEWS

നഗരസഭയില്‍ മൂന്നു സ്ഥലങ്ങളില്‍ കൂടി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നു

Published : 2nd September 2018 | Posted By: kasim kzm

കാസര്‍കോട്: നഗരസഭ മൂന്നിടങ്ങളില്‍ കുടി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നു. കറന്തക്കാട്, കെഎസ്ആര്‍ടിസി ഡിപ്പോ ജങ്ഷന്‍, മല്‍സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് പുതുതായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്. എട്ട് ലക്ഷം രൂപ ചെലവിലാണ് അത്യാധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മുന്നിടങ്ങിലായി 30ഓളം കാമറകള്‍ സ്ഥാപിക്കും. ഇത് അടുത്തമാസത്തോടെ സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നഗരത്തിലെ മുന്ന് സ്ഥലങ്ങളില്‍ കാമറകള്‍ നഗരസഭ സ്ഥാപിച്ചിരുന്നു. പഴയ ബസ്സ്റ്റാന്റ് പരിസരം, പുതിയ ബസ് സ്റ്റാന്റ് പരിസരം, ജനറല്‍ ആശുപത്രിപരിസരം എന്നിവിടങ്ങളിലാണ് കാമറ സ്ഥാപത്. അഞ്ച് ലക്ഷം രുപമുടക്കിയാണ് നിരീക്ഷണകാമറകള്‍ സ്ഥാപിച്ചത്. മൂന്നിടങ്ങളിലായി മൊത്തം 22 നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനം അന്നത്തെ പോലിസ് മേധാവിയാണ് നിര്‍വഹിച്ചത്. ജില്ലാ പോലിസ് മേധാവി, ഡിവൈഎസ്പി, സിഐ, നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്ക് ആപ് വഴി മൊബൈല്‍ ഫോണില്‍ കുടി കാണാനുളള സൗകര്യവും ഒരുക്കിയിരുന്നു. സാമുദായിക സംഘര്‍ഷം തുടര്‍ക്കഥയായതോടെയാണ് കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലക്ഷങ്ങള്‍ മുടക്കി നേരത്തെ നഗരത്തിലെ വിവിധ ഇടങ്ങളില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതൊക്കെ കണ്ണടച്ചതോടെയാണ് നഗരസഭ തന്നെ മുന്‍കൈയെടുത്ത് നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. നേരത്തേ തിരുവനന്തപുരത്തെ കെല്‍ട്രോണ്‍ കമ്പനിക്കാണ് കാമറകള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഗുണ നിലവാരമില്ലാത്ത കാമറകളായിരുന്നു സ്ഥാപിച്ചിരുന്നത്. ഇത് ഒരു വര്‍ഷത്തിനകം പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. ട്രാഫിക് ഐലന്റിനടുത്ത ലീഗ് ഓഫിസിന് താഴെ ബെഡ് കടയില്‍കയറി എസ്ഡിപിഐ പ്രവര്‍ത്തകന്‍ തളങ്കരയിലെ സൈനുല്‍ ആബിദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലും കാമറകളില്‍ കണ്ടെത്താനായിരുന്നില്ല. അക്രമിസംഘം വിവിധ സ്ഥലങ്ങളിലെ കാമറകള്‍ പ്രവര്‍ത്തന രഹിതമാക്കുകയായിരുന്നു. കറന്തക്കാട് വഴി നടന്ന് ചൂരി പള്ളിയിലെത്തി മുഅദ്ദിന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പോലും കാമറകളില്‍ കണ്ടെത്താനായിരുന്നില്ല. ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചാണ് നേരത്തെ ആഭ്യന്തരവകുപ്പ് നഗരത്തില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് നഗരസഭാ മുന്‍കൈയെടുത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss