|    Nov 20 Mon, 2017 11:15 am
FLASH NEWS

നഗരസഭയില്‍ കൂറുമുന്നണി; പിന്നില്‍ ബിജെപിയെന്നാരോപണം

Published : 1st November 2017 | Posted By: fsq

 

ആലുവ: കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ നഗരസഭയില്‍ ഭരണ പ്രതിപക്ഷങ്ങളെ വെട്ടിലാക്കാന്‍ കൂറു മുന്നണിക്ക് ശ്രമം ശക്തമായി. രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാരെ മുന്‍നിര്‍ത്തി ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഇതിനായുള്ള നീക്കം ശക്തമായത്. ഭരണത്തിന്റെ ആദ്യഘട്ടം മുതലേ രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാരും ഒരു ബിജെപി കൗണ്‍സിലറും ചേര്‍ന്ന് ഒരുമിച്ച് നീങ്ങിയിരുന്നു. ഇതിനിടയില്‍ നിരവധി ആരോപണങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് ഒരു കൗണ്‍സിലര്‍ ഈ ഗ്രൂപ്പ് വിട്ടിരുന്നു. എന്നാല്‍ സംഘപരിവാര നേതൃത്വം ഇടപെട്ട് ഈ കൗണ്‍സിലറെ വരുതിയിലാക്കുകയായിരുന്നു. കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തിളങ്ങാതിരുന്ന ബിജെപിക്ക് നഗരസഭയില്‍ കൂറു മുന്നണിയുണ്ടാക്കി മുതലാക്കാനുള്ള നീക്കമാണിപ്പോള്‍ സജീവമായിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക