|    Oct 21 Sat, 2017 10:34 am

നഗരസഭയിലെ വാര്‍ഷിക കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപോര്‍ട്ട്

Published : 14th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: നഗരസഭയുടെ വാര്‍ഷിക കണക്കുകളി ല്‍ മുഴുവന്‍ പൊരുത്തക്കേടുകളെന്ന് ഓഡിറ്റ് റിപോര്‍ട്ട്. 2014-15 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്ടാണ് നഗരസഭയിലെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി ഇപ്പോ ള്‍ സമര്‍പ്പിച്ചിരിക്കുന്നത്. റവന്യു വരവ്, വസ്തു നികുതി, തൊഴില്‍ നികുതി, ഫണ്ട് വിനിയോഗം തുങ്ങി സാമ്പത്തിക കൈമാറ്റങ്ങളിലെല്ലാം പൊരുത്തക്കേടുകളുണ്ടെന്ന് ഓഡിറ്റ് റിപോര്‍ട്ടില്‍ പറയുന്നു.  അക്കൗണ്ട്‌സ് ഓണ്‍ലൈനായതിനാലാണ് ഇത് തിരിച്ചറിയാതെ പോകുന്നതെന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാല്‍ കണക്കില്‍  വന്‍പൊരുത്തക്കേടുകളാണ് ഓഡിറ്റ് റിപോര്‍ട്ടിലുള്ളത്. ഓഡിറ്റ് റിപോര്‍ട്ട് നഗരസഭ വേണ്ടത്ര ഗൗരവത്തോടെകാണുന്നില്ലെന്ന പരാമര്‍ശവും റിപോര്‍ട്ടിലുണ്ട്. റിപോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുമാസത്തിനകം പ്രസ്തുത വിഷയത്തില്‍ കൗണ്‍സില്‍ ചര്‍ച്ച നടത്തുകയും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുയും വേണമെന്ന് ചട്ടമുണ്ടായിരിക്കെ നഗരസഭ ഇക്കാര്യത്തില്‍വീഴ്ച വരുത്തിയെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.നഗരസഭയുടെ പ്രധാന വരവിനങ്ങളിലൊന്നാണ് വസ്തു നികുതി. എന്നാല്‍ വസ്തു നികുതിയിനത്തില്‍ കൃത്യമായ കണക്കുകളില്ലെന്ന് നഗരസഭയുടെ പ്രധാന ഓഫിസിലും സോണല്‍ഓഫിസുകളിലും നടത്തിയ പരിശോധനയില്‍ വ്യക്തമായതായി ഓഡിറ്റ് റിപോര്‍ട്ടിലുണ്ട്. 2014-15 കാലയളവില്‍ പുതുക്കി നിര്‍ണയിച്ച വസ്തുനികുതി മെയിന്‍ ഓഫിസിലും സോണ്‍ ഓഫിസുകളിലും കംപ്യൂട്ടറൈസ്ഡ് ചെയ്തിട്ടില്ല. വസ്തു നികുതിയിനത്തില്‍ 1,038,1241 രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയിട്ടുള്ളത്. വസ്തു നികുതിയിനത്തില്‍ 51,74,46,991 രൂപയാണ് ഡിമാന്റായി കാണിച്ചിരിക്കുന്നത്. ഇതി ല്‍ 30,85,37,692 രൂപയാണ് വരുമാനവും 21,92,90,540 രൂപ പിരിച്ചെടുക്കാനുള്ള ബാക്കി തുകയും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 20,89,09,299 രൂപയെ ഈ ഇനത്തില്‍ ബാക്കിയായി വരുന്നത്. കണക്കുകളിലെ ഈ പൊരുത്തക്കേട് ലൈബ്രറി സെസ് ഇനത്തിലുള്ള വ്യത്യാസമായാണ് നഗരസഭ വിശദീകരിച്ചിട്ടുള്ളത്. തൊഴില്‍ നികുതിയിനത്തിലും വന്‍ തുക പിരിച്ചെടുക്കാനുണ്ട്. കൂടാതെ വാടക കരാര്‍ പരിഷ്‌ക്കരിക്കുന്നതിലും നഗരസഭ അലംഭാവം കാട്ടുന്നതായി റിപോര്‍ട്ടിലുണ്ട്. വ്യാപാരികളുടെ തൊഴില്‍ നികുതിയിനത്തില്‍ ഡിമാന്റും കലക്ഷനും തമ്മിലുള്ള വ്യത്യാസമായി 77,38,542 രൂപയാണ് ഓഡിറ്റ് റിപോര്‍ട്ടിലുള്ളത്. ജീവനക്കാരുടെ തൊഴില്‍ നികുതിയിനത്തില്‍ മുന്‍ബാക്കി 1.32 കോടിരൂപയുള്ളപ്പോള്‍ നടപ്പു വര്‍ഷം 27.48ലക്ഷം രൂപ വരവുണ്ടായി. എന്നാല്‍ ഇതില്‍ ബാക്കി തുകയായി 1,04,56823 രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്. നഗരസഭയുടെ വിവിധ സോണല്‍ ഓഫിസുകളിലെ കണക്കിലും കലക്ഷന്‍ ഹെഡ് മാറി എന്‍ട്രി വരുത്തിയതായി കാണുന്നുണ്ട്. ഇതുവഴി ഓരോ വിഭാഗത്തിലും ലക്ഷങ്ങളുടെ പൊരുത്തക്കേടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇത്ര ഗൗരവമായി കാണേണ്ട വിഷയം സോഫ്റ്റ് വെയര്‍ പിഴവാക്കി മാറ്റി തടിതപ്പാനാണ് നഗരസഭയുടെ ശ്രമം. സേവന നികുതിയിനത്തില്‍ ബാക്കിയുള്ളത് 3,41,601 രൂപയാണ്. എന്നാല്‍ ഇത് 10,83,745 രൂപയായിട്ടാണ് കാണിച്ചിരക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വരവു ചിലവ് കണക്കുകളും നീക്കിയിരിപ്പ് വിവരങ്ങളും വാര്‍ഷിക കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.അതിനാല്‍ ഫണ്ട് വിനിയോഗത്തിലെ നീക്കിയിരിപ്പും വാര്‍ഷിക ധനകാര്യ പത്രികയിലെ നീക്കിയിരുപ്പും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും ഓഡിറ്റ് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നഗരസഭയുടെ ഉള്ളൂര്‍, നേമം, വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് മേഖലാ ഓഫിസുകളില്‍ വ്യാപാരികളുടെ തൊഴില്‍ നികുതി ഡിമാന്റ് രജിസ്റ്റര്‍ അപൂര്‍ണമാണ്. വിഴിഞ്ഞം മേഖലാ ഓഫിസിലെ തൊഴില്‍, വിനോദ നികുതി സംബന്ധിച്ച രേഖകളൊന്നും ഓഡിറ്റിനായി ഹാജരാക്കിയിട്ടില്ല. ആസ്തി രജിസ്റ്റര്‍ പരിപാലനം, ഇന്‍കുംബന്‍സി രജിസ്റ്റര്‍ തുടങ്ങിയവയിലൊക്കെ ക്രമക്കേടോ അപൂര്‍ണതയോ നടന്നിട്ടുണ്ടെന്നും ഓഡിറ്റ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക