|    Feb 20 Mon, 2017 12:03 pm
FLASH NEWS

നഗരസഭകളും വെളിയിട വിസര്‍ജനമുക്ത പദവിയിലേക്ക്

Published : 17th November 2016 | Posted By: SMR

മലപ്പുറം: ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പിറകെ ജില്ലയിലെ നഗരസഭകളും വെളിയിട വിസര്‍ജനമുക്ത പദവിയിലേക്ക് (ഒഡിഎഫ് സ്റ്റാറ്റസ്). ഡിസംബര്‍ 31 നകം ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലയിലെ നഗരസഭകളുടെ യോഗം തീരുമാനിച്ചു. മലപ്പുറം പിഎയു ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍, നഗരസഭ സെക്രട്ടറിമാര്‍, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, എച്ച്‌ഐമാര്‍ എന്നിവര്‍ പങ്കെടുത്തു. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇന്‍ചാര്‍ജ് എന്‍ കെ ദേവകി അധ്യക്ഷയായി. പ്രോഗ്രാം ഓഫിസര്‍ ഒ ജ്യോതിഷ്, ജില്ലാ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ സി സൈനുദ്ദീന്‍, മുഹമ്മദ് റസീം എന്നിവര്‍ സംബന്ധിച്ചു. ഒഡിഎഫ് പദ്ധതിയില്‍ 15,400 രൂപയാണ് ഒരു കക്കൂസ് നിര്‍മിക്കുന്നതിന് അനുവദിക്കുക. നഗരസഭകളില്‍ കക്കൂസ് ഇല്ലാത്തവര്‍ അക്ഷയ വഴിയാണ് അപേക്ഷിക്കേണ്ടത്. തുടര്‍ന്ന് നഗരസഭ അധികൃതര്‍ പരിശോധന നടത്തും. കക്കൂസ് ഇല്ലെന്ന് ഉറപ്പാക്കിയാല്‍ 5,000 രൂപ അഡ്വാന്‍സ് നല്‍കും. തുടര്‍ന്ന് പണി പൂര്‍ത്തിയായി വരുന്ന മുറയ്ക്ക് ബാക്കി തുക കൂടി നല്‍കും. 12 നഗരസകളിലായി 2,037 ടോയ്‌ലറ്റുകളാണ് ഇപ്പോഴത്തെ ലക്ഷ്യം. 800 ഓളം വീടുകള്‍ പണി പൂര്‍ത്തിയാക്കി വരുന്നു. കോട്ടക്കല്‍ നഗരസഭ ഇതിനകം ഒഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഎഫ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഓരോ വാര്‍ഡിലും ആദ്യം ഒഡിഎഫ് പ്രഖ്യാപിക്കണം. എല്ലാ കൗണ്‍സിലര്‍മാരും സ്വയംസഹായ സംഘങ്ങളും സ്‌കൂള്‍- അങ്കണവാടി മേധാവികളും എല്ലാ വിദ്യാര്‍ഥികളും രേഖാമൂലം തങ്ങളുടെ പ്രദേശത്ത്/ സ്ഥാപനത്തില്‍ തുറസ്സായ സ്ഥലത്ത് മലവിസര്‍ജനം നടത്തുന്നവരില്ലെന്ന് സെക്രട്ടറിക്ക് എഴുതി നല്‍കണം. തുടര്‍ന്ന് സെക്രട്ടറി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കേള്‍ക്കാനായി 15 ദിവസം സമയം നല്‍കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ നോട്ടീസ് ബോര്‍ഡ്, പത്ര- ദൃശ്യ മാധ്യമങ്ങള്‍ വഴി നല്‍കും. തുടര്‍ന്ന് പ്രത്യേക ഭരണസമിതിയോഗം വിളിച്ചുചേര്‍ത്ത് തദ്ദേശഭരണ സ്ഥാപനത്തെ ഒഡിഎഫ് ആയി സ്വയം പ്രഖ്യാപിക്കണം. പ്രസ്തുത വിവരം ജില്ലാ ശുചിത്വമിഷനെ രേഖാമൂലം അറിയിക്കണം. തുടര്‍ന്ന് ചെക്ക് ലിസ്റ്റുമായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പരിശോധന സംഘം സ്ഥാപന പരിധിയിലെ അങ്കണവാടികള്‍, വിദ്യാലയങ്ങള്‍, പൊതു ശുചിമുറികള്‍, റസിഡന്‍ഷ്യല്‍ കോളനികള്‍, പട്ടികവര്‍ഗ/ജാതി- ആദിവാസി തീരദേശ വീടുകള്‍ എന്നിവ സന്ദര്‍ശിച്ച് റിപോര്‍ട്ട് നല്‍കും. തുടര്‍ന്ന് അര്‍ഹരായവര്‍ക്ക് ഗ്രാന്റ് ലഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക