|    Oct 19 Thu, 2017 3:05 pm
FLASH NEWS

നഗരവീഥികളെ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍

Published : 25th August 2016 | Posted By: SMR

പാലക്കാട്:  കൃഷ്ണനും രാധയും ഗോപികമാരും കുചേലമ്മാരും  നാനാവേഷധാരികളും തെരുവീഥികള്‍ കയ്യടക്കിയതോടെ നഗരം അമ്പാടിയായി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് ശോഭയാത്രകകളാണ് നടന്നത്. പാലക്കാട് നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ അഞ്ച് മണിയോടെ സംഗമിച്ച് മഹാശോഭയാത്രയായി മേല്‍പ്പാലം, ജിബി റോഡ്, കോ ര്‍ട്ട് റോഡ,് ടൗണ്‍ഹാള്‍ വഴി കോട്ട ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു ഇതിനുപുറമെ ക്ഷേത്രങ്ങളില്‍ അഷ്ടനിരോഹിണി പരിപാടികളും ഉണ്ടായിരുന്നു. മഹാശോഭയാത്ര വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ടി.എന്‍.സരസു ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍പേഴ്‌സ ണ്‍ പ്രമീള ശശിധരന്‍ ഗോകുല യാത്രയുടെ പാതക കൈമാറി. ശോഭയാത്രക്കു മുന്നോടിയായി ചിത്രരചനാ മല്‍സരം, സാംസ്‌കാരിക സമ്മേളനം, ഗോപൂജ, പാതക വന്ദനം തുടങ്ങി വിവിധ പരിപാടികളും നടന്നു. കുന്നത്തൂര്‍മേട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിവിധ ചടങ്ങുകളും നടന്നു. രാത്രി 12ന് കൃഷ്ണ പൂജയോടെ ശ്രീകൃഷ്ണ ജയന്തി പരിപാടികള്‍ക്ക് സമാപനമായി.
ചെര്‍പ്പുളശ്ശേരി: മാരായമംഗലം  വേങ്ങനാട്ട് ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷവും നിറപറസമര്‍പ്പണവും നടത്തി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് രാവിലെ ഗണപതിഹോമം, ഉഷപൂജ, വിഷ്ണുസഹസ്രനാമജപം, ഭാഗവതപാരായണം എന്നിവക്കു പുറമെ സി എസ് നാരായണന്‍ നമ്പൂതിരി കടമ്പഴിപ്പുറം നടത്തിയ ഭക്തിപ്രഭഷണവും നടന്നു.
കുട്ടികള്‍ക്ക് രാമായണഭാഗവത പ്രശ്‌നോത്തരിയും നടന്നു . വൈകീട്ട് നാലുമണിക്ക് വേഷവിധാനങ്ങളോടുകൂടിയ നാമജപ ഘോഷയാത്രയുടെ ഗ്രാമപ്രദക്ഷിണവും തുടര്‍ന്ന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, പ്രസാദ ഊട്ട്  എന്നിവയും ഉണ്ടായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നമുക്ക് ജാതിയില്ല ഘോഷയാത്ര
ആലത്തൂര്‍: സിപിഐഎം കാവശ്ശേരി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച നമുക്ക് ജാതിയില്ല മതമില്ല പ്രഖ്യാപന ഘോഷയാത്രയും പൊതുസമ്മേളനവും എരിയാ കമ്മിറ്റി അംഗം കെ എന്‍  നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  പി സി  ഭാമ  അധ്യക്ഷയായി.
ഏരിയാ കമ്മിറ്റി അംഗം പി സി പ്രമോദ്, കെ മുഹമ്മദാലി ലോക്കല്‍ കമ്മിറ്റി അംഗം എ വി  ബാബു, എന്നിവര്‍ സംസാരിച്ചു. എല്‍ സി സെക്രട്ടറി കെ രജനീഷ്, സി രവീന്ദ്രന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക