|    Oct 17 Tue, 2017 3:23 pm

നഗരമധ്യത്തിലെ കവര്‍ച്ച; അറസ്റ്റിലായ പ്രതികളെ തൊടുപുഴയിലെത്തിച്ചു

Published : 10th October 2016 | Posted By: SMR

തൊടുപുഴ: നഗരത്തില്‍ പെട്രോള്‍ പമ്പുടമയെയും ഭാര്യയെയും ആക്രമിച്ചു പണവും സ്വര്‍ണാഭരണവും കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റിലായി. റായ്ഗഡ് ജില്ലയിലെ മുനിഗുഡ റെയില്‍വേ കോളനിയില്‍ താമസക്കാരയ ചിങ്കു കര്‍ക്കരിയ(21), രമേശ് ചിച്ചുവാന്‍(23) എന്നിവരാണ് തൊടുപുഴ പോലിസിന്റെ പിടിയിലായത്. ഒഡിഷയിലെ മുനിഗുഡയില്‍ നിന്നും 147 കിലോമീറ്റര്‍ അകലെയുള്ള തിക്രിയെന്ന സ്ഥലത്തു നിന്നുമാണ് പ്രതികള്‍ വലയിലായത്.രമേശിന്റെ സഹോദരന്‍ കുണു ചിച്ചുവാന്റെ വീട്ടില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്.
തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണ വിലാസത്തില്‍  പ്രകാശ് പെട്രോള്‍ പമ്പ് ഉടമ കെ.ബാലചന്ദ്രന്‍(58), ഭാര്യ ശ്രീജ(51) എന്നിവരെയാണു ഉത്രാട ദിനത്തില്‍ പുലര്‍ച്ചെ ഇതര സംസ്ഥാന തൊഴിലാളികളായ മോഷ്ടാക്ക ള്‍ ആക്രമിച്ച് കവര്‍ച്ച നടത്തിയത്.മോഷണ മുതല്‍ പ്രതികളുടെ വീട്ടില്‍ നിന്നും പോലിസ് കണ്ടെത്തി. മോഷ്ടിച്ചതില്‍ 38000 രൂപ,ഐപാഡ്,മൊബൈല്‍ഫോണ്‍,രണ്ട് സ്വര്‍ണവളകള്‍, സ്വര്‍ണമാല എന്നിവയാണ് പോലിസ് പിടിച്ചെടുത്തത്,പ്രതികള്‍ ആറു മാസം മുന്‍പേ മോഷണ പദ്ധതി തയ്യാറാക്കിയിരുന്നു.ഇതിന്റെ ഭാഗമായി ആറുമാസം മുന്‍പ് രാത്രിയില്‍ ചിങ്കു വൈകുന്നേരം ബാലചന്ദ്രന്റെ വീട്ടിലെത്തി കോളിങ് ബെല്‍ അമര്‍ത്തി.കൂട്ടുകാര്‍ തമ്മില്‍ പ്രശ്‌നമാണ് പരിഹരിക്കുമോയെന്നറിയാന്‍ വന്നതാണെന്ന് പറഞ്ഞതായി ബാലചന്ദ്രന്‍ പോലിസിനോട് പറഞ്ഞു.
എന്നാല്‍ രാത്രിയില്‍ ബെല്ലടിച്ചാല്‍ വീട് തുറക്കുമോയെന്നറിയാന്‍ മോഷണത്തിന്റെ ആസുത്രകനായ ചിങ്കു നടത്തിയ ശ്രമമാണ് ഇതിനു പിന്നിലെന്ന് പോലിസ് കണ്ടെത്തി.ദിനംപ്രതി പമ്പില്‍ നിന്നും രാത്രിയിലെത്തുന്ന പമ്പിലെ ജീവനക്കാരന്‍ പണം വീട്ടിലുള്ളിലേയ്ക്ക് ഏറിയുന്നത് ഇവര്‍ ശ്രദ്ധിച്ചിരുന്നു.ഇതിനുശേഷമാണ് മോഷണം നടത്തിയത്. മോഷണത്തിനുശേഷം പ്രതികള്‍ പണം മൂന്ന് പേരുടെ പോക്കറ്റിലും ആഭരണങ്ങല്‍ ബാഗിലുമാക്കി. ഇതിനിടെ കുറച്ച് പണം രമേശ് കൂടെയുള്ളവര്‍ അറിയാതെ തട്ടിയെടുത്തു.പീന്നിട് 27, 000 രൂപ വീതം ഇവര്‍ വീതിച്ചെടുത്തു.
ഒട്ടോറിക്ഷയില്‍ തൊടുപുഴയില്‍ നിന്നും മുവാറ്റുപുഴയിലെത്തി. ഇവിടെ നിന്ന് എറണാകുളത്തും തുടര്‍ന്ന് കോയമ്പത്തൂരിലുമെത്തി. പിന്നീട് ബാഗ്ലൂരുലെത്തിയ ശേഷമാണ് ഒഡിഷയിലേയ്ക്ക് കടന്നത്.ബസ് മുഖാന്തിരമാണ് ഇവര്‍ യാത്ര നടത്തിയത്.പിടിയിലായ പ്രതികളെ പെരുമ്പാവൂര്‍,കത്തി വാങ്ങിയ പുല്ലുവഴി,കുമാരമംഗലം, ബാലചന്ദ്രന്റെ വീട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികളെ വീട്ടിലെത്തിച്ചപ്പോള്‍ ബാലചന്ദ്രന്റെ ഭാര്യ മോഹലസ്യപ്പെട്ടു വീണു.ആഭരണങ്ങള്‍ വീട്ടുടമസ്ഥര്‍ തിരിച്ചറിഞ്ഞു.വീട്ടില്‍ നിന്നും കൊണ്ടുപോയ ആയിരത്തിന്റെ നോട്ടുകളാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ പോലിസ് പിടികൂടിയിരുന്നു.ഇവരെ ചിങ്കുവാണ് സംഭവം നടക്കുന്നതിന്റെ തലേദിവസം തൊടുപുഴയിലെത്തിച്ചത്.ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജാണ് കേസ് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചത്.തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്,സിഐ എന്‍ജി ശ്രീമോന്‍,എസ്‌ഐ ജോബിന്‍ ആന്റണി,ഷാഡോ പോലിസുകാരായ എസ്‌ഐ ടി ആര്‍ രാജന്‍,എഎസ്‌ഐ അശോക ന്‍,അരുണ്‍,ഉണ്ണികൃഷ്ണന്‍,ഷാനവാസ്,ഉബൈസ്,സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക