|    Jun 27 Tue, 2017 4:08 pm
FLASH NEWS

നഗരമദ്ധ്യത്തില്‍ കാറില്‍നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തിപരത്തി

Published : 11th November 2016 | Posted By: SMR

ആലുവ: ആലുവ നഗരമദ്ധ്യത്തില്‍ ടാക്‌സി കാറില്‍നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തിപരത്തി. ആലുവ യൂനിയന്‍ ബാങ്കിനടുത്തുള്ള മുനിസിപ്പല്‍ ബസ്റ്റാന്റിനടുത്താണ് ഇന്നലെ രാവിലെ കാറില്‍നിന്നും വന്‍തോതില്‍ പുക ഉയര്‍ന്നത്. എറണാകുളത്തുനിന്നും പായ്‌ക്കേജ് ഓട്ടത്തിനുവന്ന സ്വിഫ്റ്റ് ഡിസൈര്‍ ടാക്‌സി കാറിന്റെ സൈലന്‍സറില്‍ നിന്നുയര്‍ന്ന പുക കണ്ടുനിന്നവരെ പരിഭ്രാന്തരാക്കി. കാര്‍ നിര്‍ത്തി ഡ്രൈവറും യാത്രക്കാരും പുറത്തിറങ്ങി. വിവരമറിയിച്ചതനുസരിച്ച് ആലുവ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ഉടന്‍ തീയണച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായില്ല. തക്കസമയത്ത് വഴിയാത്രക്കാരും കാര്‍ ഡ്രൈവര്‍മാരും കണ്ട് കാറിലുണ്ടായിരുന്നവരെ പുറത്തിറക്കുകയും ഫയര്‍ഫോഴ്‌സ് തീ അണയ്ക്കുകയും ചെയ്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഓയില്‍ കുറവായിരുന്നതിനാല്‍ എന്‍ജിന്‍ ചൂടായതാവാം കാരണമെന്ന് സംശയിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക