|    Jan 18 Wed, 2017 5:44 pm
FLASH NEWS

നഗരത്തില്‍ 16 കാമറകള്‍ ; ഇരിട്ടി നഗരം നിരീക്ഷണവലയത്തില്‍

Published : 7th October 2016 | Posted By: Abbasali tf

ഇരിട്ടി: ഇരിട്ടി നഗരസഭയുടെയും പോലിസിന്റെയും വ്യാപാരി-സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇരിട്ടി നഗരത്തില്‍ സജ്ജമാക്കിയ സിസിടിവി കാമറ ശൃംഖലകളുടെ ഉദ്ഘാടനം പി കെ ശ്രീമതി എംപി നര്‍വഹിച്ചു. നഗരത്തില്‍ ഹൈമാസ്റ്റ് സ്ഥാപിക്കാന്‍ എംപി ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്നു പി കെ ശ്രീമതി എംപി പറഞ്ഞു. പഴയബസ്്സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് നല്‍കിയ കാമറ പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ ഇന്‍വെര്‍ട്ടര്‍ ചടങ്ങില്‍ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഏറ്റുവാങ്ങി. നഗരസഭ കൗണ്‍സിലര്‍ റുബീന റഫീഖ്, പി എ നസീര്‍, ഇബ്രാഹീം മുണ്ടേരി, എം ബാബുരാജ്, കെ ശിവശങ്കരന്‍, കെ മുഹമ്മദലി, പി കെ ഫാറുഖ്, എന്‍ കുഞ്ഞിമൂസ ഹാജി, അലിഹാജി, സലാം ഹാജി, രാമകൃഷ്ണന്‍, ടി സി ജോസ്, കെ പ്രമോദ്, പി അശോകന്‍, കെ പ്രകാശന്‍, ഇരിട്ടി സിഐ സജേഷ് , എസ്‌ഐ സുധീര്‍ സംസാരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക