|    Oct 22 Sun, 2017 3:43 pm
FLASH NEWS

നഗരത്തില്‍ സ്വകാര്യ ബസ് സമരം: യാത്രക്കാര്‍ വലഞ്ഞു

Published : 22nd July 2016 | Posted By: SMR

കൊല്ലം: നഗരത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യബസിലെ ജീവനക്കാരനെ മര്‍ദ്ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

കൊല്ലം എസ്എന്‍ കോളജിലെ വിദ്യാര്‍ഥികളാണ് ഒരു സ്വകാര്യബസ്സിലെ ജീവനക്കാരനെ കഴിഞ്ഞദിവസം മര്‍ദ്ദിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കൊല്ലം- കൊട്ടിയം റൂട്ടിലെ സര്‍വീസുകളാണ് മുടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രാവിലെമുതല്‍ ചവറയില്‍നിന്ന് കൊല്ലംഭാഗത്തേക്കുള്ളസര്‍വീസുകളും ഇളമ്പള്ളൂര്‍ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തവയ്ക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ വലഞ്ഞത് വിദ്യാര്‍ഥികളാണ്. സ്വകാര്യബസുകളെ ആശ്രയിച്ചുവന്ന യാത്രക്കാരെ അപ്രതീക്ഷിത പണിമുടക്ക് വലച്ചു.
സ്വകാര്യബസ് പണിമുടക്കിയതിനാല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ വന്‍തിരക്കായിരുന്നു. കണ്‍സഷന്‍ നിരക്കില്‍ യാത്രചെയ്യാനെത്തിയവിദ്യാര്‍ഥികളില്‍ പലരും മടങ്ങിപോകുകയായിരുന്നു. സ്വകാര്യബസിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി സ്വീകരിച്ചതായി ഈസ്റ്റ് എസ്‌ഐ രാജേഷ്‌കുമാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക