|    Jul 16 Mon, 2018 6:49 am
FLASH NEWS

നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

Published : 26th September 2017 | Posted By: fsq

 

കൊല്ലം:—കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മൊത്തവിതരണത്തിനായി കൊണ്ടു വന്ന ഏകദേശം രണ്ട് കിലോ കഞ്ചാവുമായി മൂന്ന് വര്‍ക്കല സ്വദേശികള്‍ അറസ്റ്റിലായി. ഇവരുടെ കൈയ്യില്‍ നിന്നും കഞ്ചാവ് കൊണ്ടുവരാന്‍ ഉപയോഗിച്ച ബൈക്ക്, മൊബൈല്‍ ഫോണ്‍, രണ്ട് പാസ്‌പോര്‍ട്ട് എന്നിവ പോലിസ് പിടിച്ചെടുത്തു.  തിരുവനന്തപുരം വര്‍ക്കല പാലച്ചിറ കാരാക്കര ഷാജി മന്‍സിലില്‍ ഷാജിം എന്ന അലിഫുദ്ദീന്‍ (30),   തിരുവനന്തപുരം വര്‍ക്കല പാലച്ചിറ കാരാക്കര സജീ നിവാസില്‍ സുശീലന്‍ മകന്‍ സജിത്ത് (29),  തിരുവനന്തപുരം വര്‍ക്കല പാലച്ചിറ കാരാക്കര ചാണിക്കന്‍ കോളനിയില്‍ ബാബു മകന്‍ വിപിന്‍ (27) എന്നിവരെയാണ് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപത്ത് നിന്നും ഷാഡോ പോലിസ് സംഘം അറസ്റ്റ് ചെയ്തത്.ആന്ധ്രാപ്രദേശില്‍ നിന്നും അമിത സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണത്തിനായി കൊണ്ടു വന്നതായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ വലയിലായത്.  ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിനില്‍ കടത്തികൊണ്ടുവരുന്ന കഞ്ചാവ് മൊബൈലിലൂടെ ബന്ധപ്പെട്ട് കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇറങ്ങി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.  ഇതില്‍ ഒരു പ്രതിയായ വിപിന്‍ തിരുവനന്തപുരം റൂറല്‍ ജില്ലകളില്‍ എട്ടോളം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ്.  കഞ്ചാവ് വിറ്റുകിട്ടുന്ന പണം മദ്യത്തിനും, ആഡംബര ജീവിതത്തിനും വേണ്ടിയാണ് ഇവര്‍ ചിലവഴിക്കുന്നത്.  ഇവരുടെ സംഘാംഗങ്ങളായ മറ്റ് ചിലരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നും ഈസ്റ്റ് എസ്‌ഐ ജയകൃഷ്ണന്‍ അറിയിച്ചു.  സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ അടുത്തകാലത്ത് നിരവധി ചെറുകിട കച്ചവടക്കാര്‍ പിടിയിലായിരുന്നു.  ഇവരില്‍ നിന്നും ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി ദിവസങ്ങളിലെ നിരീക്ഷണത്തിനൊടുവിലാണ് ഈ വന്‍ സ്രാവുകള്‍ വലയിലായത്.സിറ്റി പോലിസ് കമ്മീഷണര്‍ അജിതാ ബേഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഷിഹാബുദ്ദീന്‍, കൊല്ലം എസിപി ജോര്‍ജ്‌കോശി, കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ മഞ്ചുലാല്‍ കൊല്ലം സിറ്റി ഷാഡോ എസ്‌ഐ വിപിന്‍കുമാര്‍, കൊല്ലം ഈസ്റ്റ് എസ്‌ഐ ജയകൃഷ്ണന്‍, ജൂനിയര്‍ എസ്‌ഐ ജിജുകുമാര്‍, എഎസ്‌ഐ സുരേഷ്‌കുമാര്‍,  എസ്‌സിപിഒ ബിനു, ഷാഡോ പോലിസുകാരായ ഹരിലാല്‍, വിനു, സീനു, മനു, സജു, റിബു, മണികണ്ഠന്‍, പ്രശാന്ത്, രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss